[]ഒടുവില്‍ രമ്യ തുറന്നു പറഞ്ഞു. തനിക്കുമുണ്ടായിരുന്നു ഒരു പ്രണയം. എന്നാല്‍ ഇപ്പോള്‍ ഇല്ലെന്നും രമ്യ വെളിപ്പെടുത്തി.

അഭിനയം തുടരാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഇരുവരും ആ പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും രമ്യ പറയുന്നു.

പ്രണയമെന്ന് പറയുന്നത് എപ്പോഴും നല്ല വികാരമാണ്. എന്നാല്‍ ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലുണ്ടാകുന്ന പ്രണയത്തില്‍ ചില കല്ലുകടികള്‍ ഉണ്ടാകും.

നമ്മുടെ ജീവിതരീതിയുമായി ഒരുപക്ഷേ പൊരുത്തപ്പെട്ടുപോകാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഞാന്‍ എന്റെ വഴിയും അവര്‍ അവരുടെ വഴിയും തിരഞ്ഞെടുത്തു. എങ്കിലും ഇപ്പോഴും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് രമ്യ പറയുന്നു.

സിനിമാ താരങ്ങളും മനുഷ്യന്‍മാരാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്.

അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഉണ്ട്. ഒരാളെ കുറിച്ച് ഗോസിപ്പുണ്ടാക്കി ചിരിക്കാന്‍ എളുപ്പം കഴിയും. എന്നാല്‍ അത്തരം ഗോസിപ്പുണ്ടാക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സത്യം എന്തെന്ന് അറിയാമെന്നും രമ്യ പറയുന്നു.

മഞ്ജുവാര്യരുടെ രണ്ടാം വരവ് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളും നല്‍കുന്നതായും രമ്യ പറഞ്ഞു