ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ ആള്‍ ദൈവത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
India
ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ ആള്‍ ദൈവത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
നിഷാന. വി.വി
Thursday, 16th April 2026, 1:34 pm

ന്യൂദല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രീയുടെ ‘ശ്രീ ബാഗേശ്വര്‍ ജന്‍ സേവാ സമിതി’ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം.

എഫ്.സി.ആര്‍.എ ബില്ലിന് കീഴിലാണ് സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ആസ്ഥാനമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന് 29 കാരനായ ശാസ്ത്രി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു.
മതപരമായ വിഷയങ്ങളില്‍ തീവ്രവും വിവാദപരവുമായ പ്രസ്താവനകള്‍ നടത്തുന്നതിലൂടെയാണ് ശാസ്ത്രി അറിയപ്പെട്ടത്.

പലപ്പോഴും ഇതിന് രാഷ്ട്രീയ പിന്തുണയും ലഭിക്കാറുണ്ട്. ശാസ്ത്രിയുടെ വെബ്‌സൈറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനായി നിലവില്‍ പ്രത്യേക വിഭാഗമുണ്ട്.

മതം വിഭാഗത്തിലാണ് സംഘടനയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ വരെ രജിസ്‌ട്രേഷന്‍ ലഭിച്ച 38 എന്‍.ജി.ഒകളില്‍ ആറെണ്ണവും ഹിന്ദു മതപരമായ വിഭാഗത്തിലാണ് വരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എഫ്.സി.ആര്‍.എ ബില്ലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍കൂടിയാണിത്.

പ്രതിപക്ഷ പാര്‍ട്ടികളും തമിഴ്‌നാട്, കേരള മുഖ്യമന്ത്രിമാരും ക്രിസ്തീയ സംഘടനകളും എഫ്.സി.ആര്‍.എയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ഒരു എന്‍.ജി.ഒയുടെ ലൈസന്‍സ് റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്താല്‍ അതിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി.വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിയന്ത്രണവും ബില്ലില്‍ ഉണ്ട്. ഇതാണ് വലിയ വിമര്‍ശനം നേരിടുന്നത്.

Content Highlght: Home Ministry approves God, who became famous for declaring Hindu Rashtra, to accept foreign funds

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.