അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയ്ക്കും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും മാറ്റം വരുത്തി ബി.സി.സി.ഐ. പരിക്കിന്റെ പിടിയിലായിരുന്ന ഹര്‍ഷിത് റാണയെ രണ്ട് സ്‌ക്വാഡില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. പകരക്കാരനായി യാഷ് ഠാക്കൂറിനെയാണ് ഇന്ത്യ തെരഞ്ഞെടുത്തത്.
ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പുനരധിവാസത്തിലായിരുന്നു ഹര്‍ഷിത് റാണ. എന്നാല്‍ സെപ്റ്റംബര്‍ ഏഴിന് നടന്ന മാച്ച് സിമുലേഷനില്‍ പന്തെറിയുന്നതിനിടെ താരത്തിന് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ സ്‌ക്വാഡില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

ഹര്‍ഷിത് റാണ
അതേസമയം 27കാരനായ വിദര്‍ഭ പേസര്‍ യാഷ് ഠാക്കൂര്‍ അടുത്തിടെ സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 50 മത്സരങ്ങളില്‍ നിന്ന് 81 വിക്കറ്റുകളും 7.04 എന്ന മികച്ച ഇക്കോണമി റേറ്റും യാഷിന്റെ പേരിലുണ്ട്. ടി-20സില്‍ 76 മത്സരങ്ങളില്‍ നിന്ന് 114 വിക്കറ്റും യാഷ് നേടി.

യാഷ് ഠാക്കൂര്‍.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, യാഷ് ഠാക്കൂര്‍.
2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് ഠാക്കൂര്‍.
Content Highlight: Harshit Rana has been dropped from the squads for the T20 series against Afghanistan and the Asian Games
