ആവനാഴിയെയും അമരത്തെയും ഒരൊറ്റ ദിവസം കൊണ്ട് മലര്‍ത്തിയടിച്ചു, ദത്തുപുത്രന്‍ ന്നാ സുമ്മാവാ... റീ റിലീസില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച് ഹാപ്പി റീ റിലീസ്
Indian Cinema
ആവനാഴിയെയും അമരത്തെയും ഒരൊറ്റ ദിവസം കൊണ്ട് മലര്‍ത്തിയടിച്ചു, ദത്തുപുത്രന്‍ ന്നാ സുമ്മാവാ... റീ റിലീസില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച് ഹാപ്പി റീ റിലീസ്
അമര്‍നാഥ് എം.
Saturday, 13th June 2026, 7:28 am

കേരളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള നടന്മാരിലൊരാളാണ് അല്ലു അര്‍ജുന്‍. മൊഴിമാറ്റ സിനിമകളിലൂടെ കേരളത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ അല്ലുവിന് സാധിച്ചു. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം സ്വന്തമാക്കുന്നതിന് മുമ്പ് കേരളത്തില്‍ വലിയൊരു ഫാന്‍ബേസ് താരം സ്വന്തമാക്കിയിരുന്നു. അല്ലു അര്‍ജുനെ മല്ലു അര്‍ജുനെന്ന ഓമനപ്പേര് നല്‍കുകയും ചെയ്തു.

കഴിഞ്ഞദിവസം അല്ലു അര്‍ജുന്റെ എവര്‍ഗ്രീന്‍ ക്ലാസിക്കായ ഹാപ്പി റീ റിലീസ് ചെയ്തിരുന്നു. അല്ലുവിന് കേരളത്തില്‍ വലിയ ഇംപാക്ട് നല്‍കിയ ചിത്രങ്ങളിലൊന്നായിരുന്നു ഹാപ്പി. 4K വേര്‍ഷനില്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയ ഹാപ്പി തിയേറ്ററുകളെ ഇളക്കിമറിച്ചു. വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രം റീ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്.

എല്ലാ സ്‌ക്രീനുകളിലും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഹാപ്പിയെ സ്വീകരിച്ചത്. ഓരോ സീനും പാട്ടുകളും പരമാവധി എന്‍ജോയ് ചെയ്തുകൊണ്ടാണ് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയത്. റീ റിലീസ് കളക്ഷനിലും ഹാപ്പി ഗംഭീര മുന്നേറ്റം നടത്തുന്നുണ്ട്. പ്രീമിയര്‍ ഷോയടക്കം ആദ്യദിവസം 20 ലക്ഷത്തിനടുത്താണ് ഹാപ്പി സ്വന്തമാക്കിയത്.

മലയാളത്തില്‍ മുമ്പ് റീ റിലീസ് ചെയ്ത സിനിമകളെക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഇതിനോടകം ഹാപ്പി സ്വന്തമാക്കിക്കഴിഞ്ഞു. മമ്മൂട്ടിയുടെ അമരം, ആവനാഴി എന്നീ ചിത്രങ്ങളുടെ ലൈഫ് ടൈം റീ റിലീസ് കളക്ഷന്‍ വെറും ഒറ്റദിവസം കൊണ്ട് ഹാപ്പി തൂക്കിയിരിക്കുകയാണ്. രണ്ടാം ദിവസത്തെ അഡ്വാന്‍സ് സെയില്‍സും കൂടി കൂട്ടുമ്പോള്‍ 30 ലക്ഷത്തിനടുത്ത് ചിത്രം നേടിക്കഴിഞ്ഞു.

ഛോട്ടാ മുംബൈക്ക് ശേഷം തിയേറ്ററുകള്‍ പൂരപ്പറമ്പായ മറ്റൊരു റീ റിലീസായി ഹാപ്പി മാറി. എറണാകുളം സവിത, കോഴിക്കോട് അപ്‌സര, രാധ തുടങ്ങി കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളെല്ലാം അല്ലുവിന്റെ ആരാധകര്‍ ഇളക്കിമറിച്ചു. ചിത്രത്തിലെ പാട്ടുകള്‍ക്ക് തിയേറ്റര്‍ മുഴുവന്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായി.

20 വര്‍ഷത്തിന് ശേഷമാണ് ഹാപ്പി വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. ആന്ധ്രയില്‍ ശരാശരി വിജയം മാത്രം സ്വന്തമാക്കിയ ഹാപ്പി കേരളത്തില്‍ ചരിത്രവിജയമായി മാറിയിരുന്നു. 175 ദിവസത്തിലേറെയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചത്. അല്ലു അര്‍ജുന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഹാപ്പിയിലെ ബണ്ണി. ഈ വീക്കെന്‍ഡില്‍ തന്നെ കേരള ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷന്‍ ഹാപ്പി നേടുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

Content Highlight: Happy re release two day collection is nearly 30 lakhs

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം