ഇ.സി.സി ടി-10 ചലഞ്ചര്‍ ട്രോഫിയില്‍ കിരീടമുയര്‍ത്തി ഗ്രീസ്. കര്‍ട്ടാന ഓവലില്‍ നടന്ന മത്സരത്തില്‍ എസ്‌റ്റോണിയയെ പരാജയപ്പെടുത്തിയാണ് ഗ്രീസ് കിരീടം സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഗ്രീസ് കിരീടം ഉയര്‍ത്തുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഗ്രീസ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് എസ്റ്റോണിയെ അടിച്ചുകൂട്ടിയത്. സെഞ്ച്വറി നേടിയ സഹില്‍ ചൗഹാന്റെ കരുത്തിലാണ് എസ്റ്റോണിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
നാല് പന്തില്‍ 16 റണ്‍സ് വേണമെന്ന സാഹചര്യത്തില്‍ നില്‍ക്കവെ അടുത്ത പന്തും അഫ്രിദി സിക്‌സറിന് പറത്തി.
ഓവറിലെ നാലാം പന്ത് മിസ് ഹിറ്റായെങ്കിലും അഫ്രിദി രക്ഷപ്പെട്ടു, ആ പന്തില്‍ ബൗണ്ടറി പിറക്കുകയും ചെയ്തതോടെ ഗ്രീക്ക് ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ ആവേശത്തിലായി.
രണ്ട് പന്തില്‍ വിജയിക്കാന്‍ ആറ് റണ്‍സ് മാത്രം മതിയെന്നിരിക്കെ അഫ്രിദി അഞ്ചാം പന്തും സിക്‌സറിന് പറത്തി ടീമിന് കിരീടം നേടിക്കൊടുക്കുകയായിരുന്നു.
Content Highlight: Greece wins ECC Challenger Trophy
