gold

കൊച്ചി: സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു.[]

പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്.

ഇതോടെ പവന് 20,640 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2580 രൂപയായി.

ശനിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങലില്‍ 20000 രൂപയ്ക്ക് താഴേക്ക് പതിച്ച പവന്‍ വില 20880 രൂപ വരെ ഉയര്‍ന്ന ശേഷമാണ് വീണ്ടും താഴാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1,469.60 ഡോളറാണ് നിലവിലെ വില.