ഇന്ത്യന്‍ രാഷ്ട്രീയത്തിലും സിനിമയിലും സമാനതകളില്ലാത്ത കാഴ്ചക്കാണ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെ പുതിയ പാര്‍ട്ടി രൂപീകരിച്ച വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 100ലധികം സീറ്റുകള്‍ നേടി ചരിത്രമെഴുതിയിരുന്നു. സിനിമയില്‍ ഏറ്റവും ഉയരത്തില്‍ നിന്ന അവസ്ഥയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് തന്റെ റേഞ്ച് വ്യക്തമാക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
പാര്‍ട്ടി പ്രഖ്യാപിച്ചതുമുതല്‍ പലതരത്തിലും വിജയ് തിരിച്ചടികള്‍ നേരിട്ടിരുന്നു. ഇ.ഡി റെയ്ഡ്, കരൂര്‍ ദുരന്തം, സി.ബി.ഐ അന്വേഷണം എന്നിവയെല്ലാം താരത്തിന് നേരെ വന്നിരുന്നു. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ വിജയ്‌യുടെ സ്വകാര്യ ജീവിതവും വാര്‍ത്തയായി. പങ്കാളിയായിരുന്ന സംഗീത വിജയ്‌ക്കെതിരെ ഡിവോഴ്‌സിന് അപേക്ഷിച്ചതും മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും വാര്‍ത്തകളില്‍ ഇടംപിടിച്ചു.
തമിഴ് സൂപ്പര്‍താരം തൃഷയുമായിട്ടുള്ള ബന്ധം വെളിച്ചത്തായതോടെ കടുത്ത ആരാധകര്‍ പോലും താരത്തെ കൈവിട്ടു. തെരഞ്ഞെടുപ്പില്‍ വിജയ് സമാനതകളില്ലാത്ത വിജയം നേടിയപ്പോള്‍ താരത്തിന്റെ വസതിയില്‍ തൃഷയുടൈ സാന്നിധ്യവുമുണ്ടായിരുന്നു. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വിജയ് ചരിത്രവിജയം നേടിയതെന്നതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇപ്പോഴിതാ വിജയ്- തൃഷ ബന്ധത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണം നടത്തുകയാണ് നടി ഗായത്രി ശങ്കര്‍.
വിജയ്ക്ക് പകരം മറ്റേതെങ്കിലും ഒരു നടിയാണ് ഇത്തരത്തില്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതെങ്കില്‍ സമൂഹം അതിനെ ഇത്തരത്തില്‍ തമാശയായി എടുക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഗായത്രി തന്റെ അഭിപ്രായം പങ്കുവെച്ചത്. പുരുഷവര്‍ഗം മുഴുവന്‍ അവര്‍ക്കെതിരെ തിരിയുമെന്നും തങ്ങളുടെ ദേഷ്യം മുഴുവന്‍ ആ നടിയില്‍ തീര്‍ക്കുമെന്നും ഗായത്രി അഭിപ്രായപ്പെട്ടു.
ആ നടിയുടെ വിജയം മറന്നുകൊണ്ട് അവരെ തെറിവിളിക്കുമായിരുന്നെന്നും ആ നടി വീടിന് പുറത്തുപോലും ഇറങ്ങാനാകാതെയും ആളുകളെ അഭിമുഖീകരിക്കാന്‍ പേടിച്ച് ഇരിക്കേണ്ടി വന്നേനെയെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഗായത്രി ശങ്കറിന്റെ പ്രതികരണം. ചാര്‍മി കൗര്‍, ലക്ഷ്മി മഞ്ജു എന്നിവര്‍ തൃഷയുടെ പിറന്നാള്‍ ദിനത്തിലെ പ്രത്യേക വിജയത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ആശംസകള്‍ അറിയിച്ചത്.
അതേസമയം വിജയ് വിജയിച്ച രണ്ട് മണ്ഡലങ്ങളിലൊന്നില്‍ തൃഷ മത്സരിച്ചേക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് കേട്ട വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടി നല്‍കിക്കൊണ്ട് വിജയ് കാണിച്ച മാസ് വരുംകാലങ്ങളില്‍ റഫറന്‍സാകുമെന്ന് ഉറപ്പാണ്.
Content Highlight: Gayathrie Shankar shares her opinion on Vijay Trisha affair