കാമാത്തിപുരയിലെ 'മാഫിയ ക്വീന്‍' ആയി ആലിയ: ഗംഗുഭായിയുടെ ടീസര്‍ പുറത്ത്
D Movies
കാമാത്തിപുരയിലെ 'മാഫിയ ക്വീന്‍' ആയി ആലിയ: ഗംഗുഭായിയുടെ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th February 2021, 5:05 pm

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ഗംഗുഭായ് കത്തേവാഡിയുടെ ടീസര്‍ പുറത്ത്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ഗംഗു ആയെത്തുന്നത് ആലിയ ഭട്ടാണ്. ആലിയ തന്നെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്.

ജൂലൈ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസ് തിയതിയോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

 

ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തകമാണ് ചിത്രത്തിന് പശ്ചാത്തലമായിരിക്കുന്നത്. ഈ പുസ്തകത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്.

ഇതിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ബന്‍സാലി തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ചിത്രത്തിലുണ്ട്. ഈ രണ്ടു ലുക്കും ആലിയ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Gangubhai Teaser Out