ട്വിറ്റര്‍ ബയോ തിരുത്തി മഹാരാഷ്ട്രാ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രി എന്നായിരുന്നു ഫഡ്‌നാവിസിന്റെ ബയോ. അത്‌ സേവക് എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്.

മഹാരാഷ്ട്രാ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെ ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി തുടരവെ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാന്‍ ക്ഷണിച്ചിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കായില്ല. തുടര്‍ന്നാണ് ശിവസേനയെയും എന്‍.സി.പിയെയും സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ രൂപീകരണത്തില്‍ എല്ലാ കക്ഷികളും പരാജയപ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഉത്തരവിടുകയായിരുന്നു. ശിവസേനയ്ക്ക് നല്‍കിയ സമയം അവസാനിക്കുന്നതിന് മുമ്പാണ് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ