ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കോപ്പ അമേരിക്കയുടെയും യൂറോകപ്പിന്റെയും ആവേശത്തിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫിഫ മലയാളത്തില്‍ എഴുതിയ പോസ്റ്റുമായി വീണ്ടും മുന്നോട്ടു വന്നിരിക്കുകയാണ്.
ഫുട്‌ബോളിലെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ മലയാളത്തില്‍ എഴുതിയ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു ഫിഫ. അടുത്തിടെ ഇറങ്ങിയ ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ ഹിറ്റ് ഗാനമായ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിലെ വരികളായ ‘ഇവനെ പടച്ച് വിട്ട കടവുകള്‍ക്ക് പത്തില്‍ പത്ത്’ എന്ന ക്യാപ്ഷനാണ് ഫിഫ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്.
