പത്തനംതിട്ടയില്‍ ഡാം തുറക്കുന്നതായുള്ള വ്യാജ വാര്‍ത്ത പരക്കുന്നുവെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പത്തനംജില്ലാ കളക്ടര്‍. ഫേസ്ബുക്ക് പോസറ്റിലൂടെയാണ് കളക്ടറുടെ അറിയിപ്പ്.

കുറിപ്പ്

ഡാം തുറക്കുമെന്ന രീതിയില്‍ വ്യാജസന്ദേശങ്ങള്‍ പരക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണം. എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ പരമാവധി താഴ്ത്തിയിരിക്കുകയാണ്. നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല.