തിരുവനന്തപുരം: പകല്‍ വൈദ്യുത നിയന്ത്രണം അനിശ്ചിത കാലത്തേക്ക് തുടരാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. നേരത്തെ പ്രഖ്യാപിച്ച പകല്‍ വൈദ്യുത നിയന്ത്രണം ഇന്ന് അവസാനിരിക്കെയാണ് നടപടി. []
കേന്ദ്രവിഹിതത്തിലെ കുറവ് പരിഹരിക്കുന്നത് വരെ നിയന്ത്രണം തുടരാനാണ് തീരുമാനം. രാത്രി അര മണിക്കൂര്‍ കൂടി അധിക വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തി.
താല്‍ച്ചര്‍ വൈദ്യുത നിലയത്തില്‍ നിന്നും നിന്നുള്ള ലഭ്യത കുറഞ്ഞതോടെയാണ് അധിക വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് വൈദ്യുത ഉപഭോഗത്തില്‍ 600 മെഗാവാട്ടിന്റെ കുറവുവരുത്തേണ്ട സ്ഥിതിയാണുള്ളത്.
നഗരങ്ങളെ ഒഴിവാക്കി ഗ്രാമപ്രദേശങ്ങളിലാണ് രാത്രി അര മണിക്കൂര്‍ അധിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്നാല്‍ ചിലപ്പോള്‍ നഗരങ്ങളില്‍ കൂടി ഈ നിയന്ത്രണം വ്യാപിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുത ബോര്‍ഡ് അറിയിച്ചു.
നാഫ്ത്തയുടെ ലഭ്യതയില്‍ കുറവ് വന്നതോടെ കൊച്ചി ബി.എസ്.ഇ.എസ് താപനിലയം അടച്ചു. അതോടെ ഇന്ന് പ്രതിസന്ധി രൂക്ഷമായി.
