കൊച്ചി: ഇന്ത്യന്‍ വിപണില്‍ കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയിഡ് ടാബ്ലറ്റുകളുമായി എത്തിയിരിക്കുകയാണ് ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഇകെന്‍ ഇലക്ട്രോണിക്‌സ്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് പുതിയ ടാബ്ലറ്റുമായി ഇകെന്‍ വിപണിയിലെത്തിയത്. ഇകെന്‍ ലിയോപാഡ് എന്ന് പേരിട്ടിരിക്കുന്ന ടാബ്ലറ്റിന്റെ വില 6,999 രൂപ മുതല്‍ 11,999 രൂപവരെയാണ്.[]
കേരളത്തിലെ ആല്‍ഡസ് ഗ്ലേര്‍ ട്രേഡ് ആന്റ് എക്‌സ്‌പോര്‍ട്(എ.ജി.ടി.ഇ) മായി ചേര്‍ന്നാണ് ഇകെന്‍ പുതിയ ടാബ്ലറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്.
8 ജിബിക്ക് മുകളിലാണ് ടാബ്ലറ്റുകളുടെ ഇന്റേണല്‍ മെമ്മറി. 1.3 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിനുള്ളത്. 7,8,9.7 ഇഞ്ച് സ്‌ക്രീനുള്ള ടാബ്ലറ്റുകളുടെ 3ജി, ജി.പി.എസ് മോഡലുകളും ലഭ്യമാണ്.
കൂടാതെ വൈഫൈ സൗകര്യവും 32 ജിബി അഡീഷണല്‍ മെമ്മറിയും ടാബ്ലറ്റിന്റെ പ്രത്യേകതയാണ്.
