അര്‍ജന്റീനന്‍ കോപ്പയിലെ ഫസ്റ്റ് റൗണ്ടില്‍ ബൊക്കാ ജൂനിയേഴ്സിന് തകര്‍പ്പന്‍ വിജയം. സെന്‍ട്രല്‍ നോര്ത്തെയെ ഇല്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബൊക്ക ജൂനിയേഴ്സ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ബൊക്കാ ജൂനിയേഴ്സിന് വേണ്ടി ഉറുഗ്വയ്ന്‍ സൂപ്പര്‍ താരം എഡിസണ് കവാനി ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഇതില്‍ കവാനി നേടിയ രണ്ടാമത്തെ ഗോള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.
മത്സരത്തിന്റെ 56ാം മിനിട്ടില്‍ എതിര് പോസ്റ്റില്‍ നിന്നും ഒരു ബൈസിക്കിള്‍ കിക്കിലൂടെയാണ് താരം ഗോള്‍ നേടിയത്. സെന്‍ട്രലിന്റെ പോസ്റ്റിന്റെ വലതുഭാഗത്തില്‍ നിന്നും വന്ന ക്രോസില്‍ ഒരു തകര്‍പ്പന്‍ ബൈസിക്കിളിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.
EDISON CAVANI BICYCLE KICK 🤯🚲
37-year-old Uruguayan rolled back the years with this incredible strike for Boca Juniors. The striker Man United wish they had right now. 😉🤣pic.twitter.com/CDJ3eCIhUY
— Men in Blazers (@MenInBlazers) March 24, 2024
തന്റെ 37ാം വയസില്‍ കവാനി ഇത്തരത്തിലുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയത് ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായി.
അതേസമയം മത്സരം തുടങ്ങി 17 മിനിട്ടില്‍ ആയിരുന്നു എഡിസണ് ആദ്യ ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ബൊക്ക ജൂനിയേഴ്സ് എതിരില്ലാത്ത ഒരു മുന്നിട്ടുനില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 74ാം മിനിട്ടില്‍ മിഖുഏല് മെറെന്റിയേല് ആണ് ജൂനിയേഴ്സിന്റെ മൂന്നാം ഗോള്‍ നേടിയത്.
¡Uruguay nomá! 🇺🇾 pic.twitter.com/HbD4yQNv1D
— Boca Juniors (@BocaJrsOficial) March 24, 2024
¡𝗚𝗔𝗡𝗢́ 𝗕𝗢𝗢𝗢𝗖𝗔𝗔𝗔! 💪💙💛💙 pic.twitter.com/GhBCfl3wZu
— Boca Juniors (@BocaJrsOficial) March 24, 2024
മത്സരത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് 12 ഷോട്ടുകളാണ് ബൊക്ക ജൂനിയേഴ്സ് ഉതിര്‍ത്തത്. ഇതില്‍ അഞ്ച് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകള്‍ ജൂനിയേഴ്സിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തുവെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പുറത്തുപോവുകയായിരുന്നു.
Content Highlight: Edison Cavani great goal viral
