ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചുപ് റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റിലെ ആദ്യം ഗാനം പുറത്ത്. ഗയ ഗയ ഗയ എന്ന് തുടങ്ങുന്ന ഗാനം സരിഗമ മ്യൂസിക് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ദുല്‍ഖറും ശ്രേയ ധന്വന്തരിയുമാണ് ഗാനരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

ഗാനരംഗങ്ങളില്‍ക്കിടയില്‍ ഋഷി കപൂര്‍, ഹെലന്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരുടെ തെരുവിലെ ഛായാ ചിത്രങ്ങളും കാണാം. ഗുരു ദത്തിന്റെ പഴയ സിനിമകളിലെ വിവിധ ദൃശ്യങ്ങളും ഈ പാട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രൂപാലി മോഗെയും ശാശ്വത് സിങ്ങും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. സ്വാനന്ത് കിര്‍ക്കിരെയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് ഈണം നല്‍കിയിരിക്കുന്നത്.

സൈക്കോ ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം അന്തരിച്ച ബോളിവുഡ് സംവിധായകനും നടനുമായ ഗുരു ദത്തിന് സമര്‍പ്പണമായാണ് ഒരുങ്ങുന്നത്.

സെപ്റ്റംബര്‍ 23നാണ് ചുപ് റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട് എന്നിവര്‍ക്ക് പുറമെ അമിതാഭ് ബച്ചനും സിനിമില്‍ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍. ബാല്‍കി പറഞ്ഞിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചന്‍ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തില്‍ കഥയില്‍ പ്രധാന ഘട്ടത്തില്‍ ബച്ചന്‍ ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍. ബാല്‍കി ഒരു ഇന്റവ്യൂവില്‍ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാര്‍ഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആര്‍. ബാല്‍കി.

ചീനി കം, കീ ആന്‍ഡ് കാ, ഷമിതാഭ്, പാഡ്മാന്‍ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആര്‍. ബാല്‍കി. ബാല്‍കിയും രാജ സെന്നും, റിഷ് വര്‍മാനിയും ചേര്‍ന്നാണ് ചുപിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാല്‍ സിന്‍ഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Content Highlight: Dulquer Salmaan starrer Chup Revenge of the Artist first song gaya gaya gaya out