ദുലീപ് ട്രോഫിയിലെ മോശം പ്രകടനത്തില്‍ കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ ആരാധകര്‍. നോര്‍ത്ത് ഈസ്റ്റ് സോണിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സിന് പുറത്തായതോടെയാണ് ആരാധകര്‍ ഈസ്റ്റ് സോണ്‍ താരമായ വൈഭവിനെതിരെ തിരിഞ്ഞത്.
തുടര്‍ച്ചയായ ബൗണ്ടറികള്‍ക്ക് പിന്നാലെ വീണ്ടും അറ്റാക്കിങ് ഷോട്ടിന് ശ്രമിച്ച താരം നേരിട്ട ആറാം പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
Vaibhav Sooryavanshi thought Test cricket was T20? 😭💀
He walked in and smashed 2 boundaries in just 6 balls, but North East Zone quickly reminded him:
“Bhai, this is Test cricket.” 😭🏏
Out for 8 (6).
Aggression is great, but is he trying to play Test cricket at T20 speed?…
— SHIVAM RAJPUT 🏏 INDIA 🇮🇳 | WORLD CRICKET 🌍 LIV (@shivamr75742206) August 23, 2026
റെഡ് ബോള്‍ ഫോര്‍മാറ്റിലാണ് കളിക്കുന്നത് എന്ന കാര്യം മറക്കരുത് എന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. ടി-20 ഫോര്‍മാറ്റിനെ സമീപിക്കുന്നത് പോലെ ലോങ്ങര്‍ ഫോര്‍മാറ്റില്‍ ബൗളറെ നേരിടരുതെന്നും ഇവര്‍ പറയുന്നു.
Vaibhav sooryavanshi should bat in the middle order with the old ball, throwing him in the deep end in first class at the opening slot is not very ideal. Even RR coaches said the same, when asked about his test prospect. pic.twitter.com/ZPvrkTjxb9
— Gangadhar (@gangadhar_11) August 23, 2026
Vaibhav Sooryavanshi tried to hit every ball like he does in T20. He needs to understand the difference between T20 and Test cricket and show patience. 👀
He was dismissed for just 8 after hitting back-to-back fours, trying to hit the third one and getting caught at slip.…
— Sonu (@Cricket_live247) August 23, 2026
🚨Vaibhav Sooryavanshi falls cheaply in Duleep Trophy 🚨
– Scored Back 2 Back 4️⃣s.
– next ball got Out ❌– He is just 15yo. He should focus on redball game more in the future.
– He got a great future..Patiance is the key to the success 🤷#DuleepTrophy pic.twitter.com/jxEgL3zAIz— Sagar_H 🏏 (@SagarH62) August 23, 2026
പ്രായത്തില്‍ കുഞ്ഞാണെങ്കിലും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ കളിക്കുന്നതിന്റെ പക്വത കാണിക്കണമെന്നും ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു.
അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഈസ്റ്റ് സോണ്‍ 70 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 306 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.
146 റണ്‍സടിച്ച സുദീപ് കുമാര്‍ ഘരാമിയുടെ കരുത്തിലാണ് ഈസ്റ്റ് സോണ്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 25 ഫോറും ഒരു സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
Sudip Kumar Gharami brings up his 💯 👏
A superb rearguard knock from the East Zone batter 🙌
Scorecard ▶️ https://t.co/XJFhfvvTIU#DuleepTrophy pic.twitter.com/Ryac9lok9A
— BCCI Domestic (@BCCIdomestic) August 23, 2026
ഇതിന് പുറമെ അര്‍ധ സെഞ്ച്വറിയടിച്ച ഷഹബാസ് അഹമ്മദിന്റെയും കുമാര്‍ കുശാഗ്രയുടെയും ഇന്നിങ്‌സുകളും ടീമിന് തുണയായി. കുശാഗ്ര 65 പന്തില്‍ 55 റണ്‍സ് നേടിയപ്പോള്‍ 104 പന്തില്‍ 65 റണ്‍സുമായി ഷഹബാസ് അഹമ്മദ് ബാറ്റിങ് തുടരുകയാണ്.
അഭിമന്യു ഈശ്വരന്‍ (20 പന്തില്‍ 15), വിരാട് സിങ് (ഏഴ് പന്തില്‍ രണ്ട്), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (ഒമ്പത് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകളും ടീമിന് ഇതിനോടകം നഷ്ടപ്പെട്ടു.
ഈസ്റ്റ് സോണ്‍ പ്ലെയിങ് ഇലവന്‍
അഭിമന്യു ഈശ്വരന്‍, വൈഭവ് സൂര്യവംശി, കുമാര്‍ കുശാഗ്ര, സുദീപ് കുമാര്‍ ഘരാമി, വിരാട് സിങ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, അനുകൂല്‍ റോയ്, മുഹമ്മദ് ഷമി, മുകേഷ് കുമാര്‍, അഭിജീത് സര്‍ക്കാര്‍.
നോര്‍ത്ത് ഈസ്റ്റ് സോണ്‍ പ്ലെയിങ് ഇലവന്‍
റോങ്‌സെന്‍ ജോനാഥന്‍ (ക്യാപ്റ്റന്‍), കിഷന്‍ ലിങ്‌ദോ, ആശിഷ് ഥാപ്പ, അര്‍പ്പിത് ഭടേവര (വിക്കറ്റ് കീപ്പര്‍), പ്രിയോജിത് സിങ്, ജോസഫ് ലാല്‍താന്‍ഗുമ, ജോതിന്‍ ഫിറോയ്ജാം, ആകാശ് ചൗധരി, ഇംലിവതി ലെംതൂര്‍, ബിശോജിത് കെന്‍തൂജം, ടെക്കി നേരി.
Content Highlight: Duleep Trophy: Fans slams Vaibhav Suryavanshi
