വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി കടലില്‍ പണിതുടങ്ങിയ അന്നുമുതല്‍ പദ്ധതിയുടെ വടക്ക് വശത്തുള്ള തീരദേശ മേഖലയായ വലിയതുറയില്‍ കടലാക്രമണം രൂക്ഷമാണ്. നിലവില്‍ മൂന്നു വരി വീടുകള്‍ കടലെടുത്തു. പലരും ഇപ്പോള്‍ വാടക വീടുകളിലാണ് താമസം.

ബാക്കിയുള്ളവര്‍ അഭയാര്‍ത്ഥികളെ പോലെ വലിയതുറ സര്‍ക്കാര്‍ യു.പി സ്‌കൂളിലും. അഞ്ചു ക്ലാസ് മുറികളാണ് ദുരിതാശ്വാസ ക്യാംപായി തുറന്നു കൊടുത്തിരിക്കുന്നത്. ഇതിലാവട്ടെ കഴിയുന്നത് 112 കുടുംബങ്ങളും.