നിങ്ങളുടെ ദേഷ്യമുഖമാണ് അവരുടെ ഉള്ളടക്കം. അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നില്ല. അവര്‍ നിങ്ങളെ വില്ലനായി അവതരിപ്പിക്കുകയാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
‘പ്രതിഷേധക്കാര്‍ ഉറക്കെ കരയുകയോ, ഉദ്യോഗസ്ഥരുടെ കാലില്‍ വീഴുകയോ, കുടുംബ പശ്ചാത്തലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അല്ലെങ്കില്‍ ശമ്പള പ്രശ്നങ്ങള്‍ പോലുള്ള സഹതാപമോ കോപമോ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യാം.
അത്തരം സാഹചര്യങ്ങളില്‍, ചര്‍ച്ചയില്‍ ഏര്‍പ്പെടുകയോ സമ്മതം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നും, ആവശ്യമെങ്കില്‍ ‘ദയവായി സഹകരിക്കുക, ഞങ്ങള്‍ ഞങ്ങളുടെ കടമ നിര്‍വഹിക്കുന്നു’ എന്ന ഒരു ചെറിയ വരി മാത്രം ഉപയോഗിക്കണം. തുടര്‍ന്ന് നിശബ്ദത പാലിക്കുക,’ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞു.
സംയമനം പാലിക്കാന്‍ ഉപദേശിക്കുന്നതിന് പുറമെ പ്രതിഷേധക്കാര്‍ ബോധരഹിതരായാലോ വീഴുകയോ പരിക്കേല്‍ക്കുകയോ ചെയ്താലോ പൊലീസ് മുന്നോട്ടുവന്ന് ആ വ്യക്തിയ്ക്ക് ആവശ്യമായതെല്ലാം ശ്രദ്ധാപൂര്‍വം ചെയ്തു നല്‍കണമെന്നും നിര്‍ദേശമുണ്ട്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോക്രൊച്ച് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ ശക്തമായ വിദ്യാര്‍ത്ഥി സമരം സംഘടിപ്പിച്ചിരുന്നു. ജൂലൈ 20ന് നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അടിച്ചമര്‍ത്താന്‍ ദല്‍ഹി പൊലീസ് ക്രൂരമായ മാര്‍ഗങ്ങളായിരുന്നു സ്വീകരിച്ചത്. പിന്നീട് ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ദല്‍ഹി പൊലീസ് കണ്ണീര്‍വാതകങ്ങളും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് പിന്നീട് ദല്‍ഹി പൊലീസിനും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
Content Highlights: Do not get provoked; your anger will become their content — Delhi Police issues guidelines for handling protests.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.