മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ഇന്ന്. സിനിമാരംഗത്തുള്ള നിരവധി പേരാണ് ദുല്‍ഖറിന് പിറന്നാളാംശസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘പൊളിഞ്ഞു പാളീസായി മാനത്തേക്കും നോക്കി നിന്ന ജീവിതത്തിന്റെ ഫ്രെയിമിലേക്കാണ് ചെങ്ങായി ചൂളം വിളിച്ചു, കൈത്താങ്ങായി ഓടിക്കയറിയത്.. എന്നായിരുന്നു ദുല്‍ഖറിന് പിറന്നാളാശംസ അറിയിച്ചുകൊണ്ട് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ആന്‍ മരിയ കലിപ്പിലാണ് എന്ന മിഥുന്‍ മാനുവല്‍ തോമസ്- സണ്ണി വെയ്ന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. തന്റെ കഷ്ടകാല സമയത്തു തന്നെ സഹായിച്ച വ്യക്തിയാണ് ദുല്‍ഖര്‍ എന്ന് നേരത്തേയും പല അഭിമുഖങ്ങളില്‍ മിഥുന്‍ പറഞ്ഞിരുന്നു.
ടൗണിലെ ഏറ്റവും മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു നടന്‍ പൃഥ്വിരാജ് കുറിച്ചത്. ദുല്‍ഖറിന് മധുരം നല്‍കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പൃഥ്വിയുടെ ആശംസ.
നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയും ദുല്‍ഖറിന് ജന്മദിനാശംസ അറയിച്ചിട്ടുണ്ട്. ദുല്‍ഖറിനും ഭാര്യ അമാനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ ആശംസ അറിയിച്ചത്.
അതേസമയം തന്റെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖറും പ്രേക്ഷകര്‍ക്കായി ദുല്‍ഖറും ഒരു സമ്മാനം ഒരുക്കിയിട്ടുണ്ട്. താരം നായകനാകുന്ന പുതിയ ചിത്രം ‘കുറുപ്പി’ന്റെ സ്‌നീക്ക് പീക്കാണ് താരം പുറത്തുവിട്ടത്.
ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ തന്നെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്‌മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം പെരുന്നാള്‍ റിലീസായിട്ടായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
