എഡിറ്റര്‍
എഡിറ്റര്‍
എല്ലാം സര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും ഗൂഢാലോചന; റാം റഹീം സത്യത്തിന്റെ സൂര്യനാണെന്ന് ദേര മുഖപത്രം
എഡിറ്റര്‍
Tuesday 29th August 2017 7:36am

ന്യൂദല്‍ഹി: ഗുര്‍മീത് റാം റഹീമിനെ ഒരിക്കലും പ്രഭ മങ്ങാത്ത സത്യത്തിന്റെ സൂര്യനായി വിശേഷിപ്പിച്ച് ദേര സച്ചാ സൗദായുടെ മുഖപത്രം സച്ച് കഹൂനിന്റെ എഡിറ്ററോറിയല്‍. അദ്ദേഹത്തിനെതിരെ സര്‍ക്കാറും മാധ്യമങ്ങളും ഗൂഢാലോചന നടത്തിയെന്നും ദേര ആരോപിക്കുന്നു.

‘സന്യാസി ഡോ. ഗുരു റാം റഹീം സിങ് സത്യത്തിന്റെ സൂര്യനാണ്. ഇത്തരം ഗൂഢാലോചനകള്‍ കൊണ്ട് ജ്വലിക്കുന്ന അദ്ദേഹത്തിന്റെ ശോഭ കെടുത്താനാവില്ല.’ എന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്.

ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അഞ്ച് എഡിഷനുകളാണ് സച്ച് കഹൂനിന് ഉള്ളത്.


Also Read: സ്ത്രീകളുടെ ചേലാകര്‍മ്മം; പി.കെ ഫിറോസിനും യൂത്ത് ലീഗിനുമെതിരെ സമസ്ത ഇ.കെ വിഭാഗം; വിമര്‍ശനം കനത്തപ്പോള്‍ യൂത്ത് ലീഗിനെ പ്രശംസിച്ച പോസ്റ്റ് വലിച്ച് മുനവ്വറലി തങ്ങള്‍


‘ഞങ്ങളുടെ മഹാനായ സന്യാസിയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയും നടപ്പാക്കുകയും ചെയ്തയാളുകള്‍ ഒരുദിവസം തുറന്നുകാട്ടപ്പെടും. സത്യത്തിന് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. മാജിക് പവറുള്ള ചില മനുഷ്യന്‍ ഈ സമൂഹത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച കാലത്തെല്ലാം അവര്‍ അടിച്ചമര്‍ത്തപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗുരുക്കന്മാരും സന്യാസിമാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മീരയ്ക്ക് വിഷം നല്‍കി. യേശുദേവനെ തൂക്കിലേറ്റി. മറ്റുള്ളവര്‍ എന്തു പറയുന്നു എന്ത് എഴുതുന്നു അതൊന്നും ഗുരുവിന്റെ അനുയായികള്‍ വിശ്വസിക്കില്ല. ചൂളയില്‍ വെയ്ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ തിളക്കം കൂടുകയേ ഉള്ളൂ.’ എഡിറ്റോറിയലില്‍ പറയുന്നു.

സത്യത്തിന്റെ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരിക്കും എന്നര്‍ത്ഥം വരുന്ന ‘സച്ച് കാ സൂരജ് ചമക്താ രഹേഗാ’ എന്ന തലക്കെട്ടിലാണ് ലേഖനം വന്നിരിക്കുന്നത്.

ബലാത്സംഗക്കേസില്‍ റാം റഹീം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെക്കുറിച്ചോ അതേത്തുടര്‍ന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കലാപമുടലെടുത്തതിനെക്കുറിച്ചോ എഡിറ്റോറിയലില്‍ പരാമര്‍ശമില്ല. അതെല്ലാം സ്വാമിയെ തകര്‍ക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും മാധ്യമങ്ങളുടെയും ഗൂഢാലോചനയാണെന്നാണ് എഡിറ്റോറിയലില്‍ പറയുന്നത്.

Advertisement