ന്യൂദല്‍ഹി: ദല്‍ഹി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സഞ്ജീവ് നാസിയര്‍ ആംആദ്മിപാര്‍ട്ടിയില്‍ ചേര്‍ന്നു. ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാനിധ്യത്തിലായിരുന്നു സഞ്ജീവിന്റെ പാര്‍ട്ടി പ്രവേശനം. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ട്ടി പ്രവേശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തിനായി പ്രയത്‌നിക്കുമെന്നും ദല്‍ഹി ജനതയുടെ ക്ഷേമത്തിനായി അഭിഭാഷക സമൂഹം ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ദല്‍ഹി ബി.ജെ.പി മനുഷ്യാവകാശ സെല്‍ ഇന്‍ ചാര്‍ജ് ആയിരുന്നു സഞ്ജീവ്.

സഞ്ജീവിനെ കൂടാതെ അഭിഭാഷകരായ ഹിമാല്‍ അക്തര്‍, സതീഷ് കുമാര്‍, സീമ സിംഗ്, മുകേഷ് ദ്രാല്‍ എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നു.

ദല്‍ഹി ബാര്‍ കൗണ്‍സില്‍ മെമ്പറും ദല്‍ഹി വഖ് ഓഫ് ബോര്‍ഡിന്റെ അഭിഭാഷകനുമാണ് ഹിമാന്‍ അക്തര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ