ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഓസ്‌ട്രേലിയന്‍ താരമാണ് ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലിലെ പ്രകടനവും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുമാണ് താരത്തെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.

അല്ലു അര്‍ജുന്‍ ചിത്രമായ ‘അലാ വൈകുണ്ഡപുരം’ എന്ന ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ച വാര്‍ണറിന്റെ ടിക് ടോക്ക് വീഡിയോയ്ക്കും ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.

എന്നാല്‍ ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് വാര്‍ണര്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അല്ലുവിന് പകരം തന്റെ മുഖം ചേര്‍ത്തുവെച്ച താരത്തിന്റെ വീഡിയോ ആണ് തരംഗമാവുന്നത്.

Conteny Highlight: David Warner posts new video