ലോകകപ്പിന് ശേഷം കളത്തില്‍ ഇറങ്ങിയ ആദ്യത്തെ മത്സരത്തില്‍ തന്നെ ഗോള്‍ നേടി വരവറി യിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
സൗദി പ്രോ ലീഗില്‍ പുതിയ സീസണിന്റെ അല്‍ നസറിനൊപ്പമുള്ള തന്റെ ആദ്യ മത്സരത്തില്‍ തന്നെ റൊണാള്‍ഡോ വലകുലുക്കുകയായിരുന്നു. അഅൽ റിയാദിനെതിരെയുള്ള മത്സരത്തിലാണ് റൊണാള്‍ഡോ തന്റെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു നിലവിലെ സൗദിയി ലീഗ് ചാമ്പ്യന്മാര്‍ കൂടിയായ അല്‍ നസര്‍ വിജയിച്ചത്.
പുതിയ സീസണില്‍ ടീമിനൊപ്പം ആദ്യ രണ്ട് മത്സരങ്ങളില്‍ റൊണാള്‍ഡോ കളത്തിലിറങ്ങിയിരുന്നില്ല. ഈ സീസണിലെ ആദ്യ ഗോള്‍ നേടിയതോടെ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത ഒരു വലിയ റെക്കോഡിലേക്കാണ് പോര്‍ച്ചുഗീസ് ഇതിഹാസം നടന്നുകയറിയത്.
ഫുട്‌ബോളില്‍ തുടര്‍ച്ചയായി 25 സീസണുകളില്‍ ഇപ്പോള്‍ നേടുന്ന ആദ്യ താരമായാണ് റൊണാള്‍ഡോ ചരിത്രം സൃഷ്ടിച്ചത്. 2002-23 സീസണില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ്ങിന് വേണ്ടി തുടങ്ങിയ റൊണാള്‍ഡോയുടെ ഗോള്‍ വേട്ട ഇന്ന് 2026ലാണ് എത്തിനില്‍ക്കുന്നത്.
തുടര്‍ച്ചയായ 24 സീസണുകളില്‍ ഗോള്‍ നേടിയ സ്വീഡിഷ് ഇതിഹാസം സ്ലാട്ടന്‍ ഇബ്രാഹിമോച്ചിനെ മറികടന്നുകൊണ്ടാണ് റൊണാള്‍ഡോയുടെ നേട്ടം. 1999-2000 സീസണ്‍ മുതല്‍ 2022-2023 സീസണ്‍ വരെയായിരുന്നു ഇബ്രാഹിമോവിച്ച് തന്റെ ഗോള്‍ വേട്ട നടത്തിയത്.
പുതിയ സീസണിലെ ആദ്യ ഗോളിന് പിന്നാലെ തന്റെ ഗോള്‍ നേട്ടം 977 ആക്കി ഉയര്‍ത്താനും പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചു. നിലവില്‍ ഫുട്‌ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിന്റെ തൊട്ടരികിലാണ് റൊണാള്‍ഡോ. 23 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ മാന്ത്രിക സംഖ്യയിലേക്ക് കുതിക്കാന്‍ സാധിക്കും.
റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് പോര്‍ച്ചുഗീസ് ഇതിഹാസം റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.
ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി.
അല്‍ നസറിന് വേണ്ടി ഇതുവരെ 130 ഗോളുകളും റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ ഉണ്ട്. ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാമനും റൊണാള്‍ഡോ തന്നെയാണ്.
അടുത്തിടെ ഈ സീസണായിരിക്കും ഫുട്‌ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ അവസാന സീസണില്‍ റൊണാള്‍ഡോ ആയിരം ഗോളുകളെന്ന വലിയ നേട്ടത്തിലേക്ക് കാലെടുത്തുവെക്കുമെന്ന് തന്നെയാണ് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
നിലവില്‍ സൗദി ലീഗ് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. ഓഗസ്റ്റ് 25ന് അല്‍ ഇത്തിഫാഖിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത പോരാട്ടം. ധമാമിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Cristiano Ronaldo create a new history in football