ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ തലപ്പാവ് ഉപയോഗിച്ചു തുടച്ച കോണ്‍ഗ്രസ് നേതാവ് ഗുര്‍സിമ്രാന്‍ സിഖ് വിവാദത്തില്‍. പഞ്ചാബിലെ ലുധിയാനയിലായിരുന്നു സംഭവം.

ദിവസങ്ങള്‍ക്ക് മുന്‍പ് ലുധിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധി പ്രതിമയ്ക്ക് മുകളില്‍ പാലഭിഷേകം നടത്തിയിരുന്നു. ഇതിന് പിന്നാലെ അകാലിദള്‍ പ്രവര്‍ത്തകര്‍ എത്തി പ്രതിമയ്ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.


അയ്യപ്പജ്യോതിയിലെ പങ്കാളിത്തം വോട്ടായിമാറുമെന്ന പ്രതീക്ഷയില്ലെന്ന് ശ്രീധരന്‍ പിള്ള


ഇതിന് പിന്നാലെയാണ് ഗുര്‍സിമ്രാന്‍ പ്രതിമയ്ക്ക് മുകളില്‍ പാല്‍ ഒഴിക്കുകയും തന്റെ തലപ്പാവ് ഉപയോഗിച്ച് പ്രതിമ വൃത്തിയാക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ ഗുര്‍സിമ്രാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സിഖ് വംശജര്‍ ഗുര്‍സിമ്രാനെതിരെ രംഗത്തെത്തിയത്. ഇതിനിടെ കാനഡയില്‍ നിന്നുള്ള ഒരു യുവാവ് ഗുര്‍സിമ്രാനെ കൊലപ്പെടുത്തുവര്‍ക്ക് 1 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുപോലും വധഭീഷണി കോളുകള്‍ ലഭിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.