മാടാക്കര പള്ളിയിലെ സംഘര്‍ഷം; പള്ളിക്കുള്ളില്‍ കയറി ലാത്തി വീശുന്നത് പരിഷ്‌കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല; മുഹമ്മദ് റിയാസ്
Kerala
മാടാക്കര പള്ളിയിലെ സംഘര്‍ഷം; പള്ളിക്കുള്ളില്‍ കയറി ലാത്തി വീശുന്നത് പരിഷ്‌കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല; മുഹമ്മദ് റിയാസ്
നിഷാന. വി.വി
Wednesday, 26th August 2026, 12:49 pm

തിരുവനന്തപുരം: കണ്ണൂക്കര മാടാക്കര പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ വിമര്‍ശമനവുമായി സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസ്. പത്ത് വര്‍ഷമായി കേരളം കാണാത്ത കാഴ്ച എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത്.

നബിദിനത്തില്‍ വടകര കണ്ണൂക്കര പള്ളിക്കുള്ളില്‍ ബൂട്ടിട്ട് കയറി പൊലീസ് ലാത്തി ചാര്‍ജ് നടത്തിയ സംഭവം മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

‘പള്ളിക്കുളളിലെ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ് പരിഗണിക്കേണ്ടതാണ്. പള്ളിക്കുള്ളില്‍ കയറി ലാത്തി വീശുന്നത് ഒരു പരിഷ്‌കൃത മതനിരപേക്ഷ സമൂഹത്തിന് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.

നബിദിന പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മാടാക്കര പള്ളിയില്‍ പൊലീസ് അതിക്രമിച്ച് കയറി ലാത്തി വീശുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. നിസ്‌ക്കാര പടത്തിലധികം ബൂട്ടിട്ട് കയറിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു.

Content Highlight: Clash at Madakkara Church: Entering the church and wielding batons is unacceptable to a civilized, secular society; Mohammed Riyas.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.