ന്യൂദല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന സി.ജെ.പി പ്രതിഷേധം ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പദ്ധതിയെന്ന് ബി.ജെ.പി. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുമായോ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായോ പ്രതിഷേധത്തിന് ബന്ധമില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികളുടെ വിഷയങ്ങള്‍ മുന്‍ നിര്‍ത്തി ആരംഭിച്ച പ്രതിഷേധം പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് വഴിതിരിച്ചുവിട്ടെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കയും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി ഐ.ടി വകുപ്പ് മേധാവി അമിത് മാളവ്യ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ എ.എ.പിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ അജണ്ടയ്ക്കായ് ഉപയോഗിച്ചെന്നും മാളവ്യ കുറ്റപ്പെടുത്തി.
‘പ്രതിഷേധത്തില്‍ പങ്കെടുത്തവരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചു, പ്രതിഷേധത്തില്‍ അക്രമമുണ്ടാകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ നടന്ന പ്രതിഷേധം പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഒരു സ്‌പോണ്‍സര്‍ ചെയ്ത രാഷ്ട്രീയ പദ്ധതിയാണ്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതായി അവകാശപ്പെട്ട ചിലര്‍ പിന്നീട് പിന്മാറിയതിനെക്കുറിച്ചും അന്വേഷണം വേണം.’, മാളവ്യ പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.