ഈ വര്‍ഷത്തെ അടുത്ത സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ് സൂര്യയുടെ വിശ്വനാഥ് ആന്‍ഡ് സണ്‍സ്. കറുപ്പിന്റെ ചരിത്രവിജയത്തിന് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ 120 കോടിയിലേറെ വിശ്വനാഥ് നേടിക്കഴിഞ്ഞു. ഈ വര്‍ഷം സൂര്യയുടെ രണ്ടാമത്തെ 100 കോടി ചിത്രമാണിത്.
വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രം ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തിയത്. സഞ്ജയ് വിശ്വനാഥ് എന്ന മള്‍ട്ടിബില്യണറായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഏറെക്കാലത്തിന് ശേഷം ചാമിങ്ങായിട്ടുള്ള സൂര്യയെ ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ സിനിമാപേജുകളില്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിനെക്കുറിച്ചുള്ള മറ്റൊരു കാര്യമാണ് ചര്‍ച്ച.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സൈലന്റായി കളിയാക്കുന്നുണ്ടെന്നാണ് ചിലരുടെ കണ്ടുപിടിത്തം. കഥാപാത്രങ്ങളുടെ പേരുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പല പോസ്റ്റുകള്‍. സൂര്യയുടെ പേര് സഞ്ജയ് എന്നാണ്. നായകന്റെ അച്ഛന്റെ പേരാകട്ടെ വിജയ് എന്നുമാണ്. നായകന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛനുമായി പിണങ്ങിയെന്ന് സിനിമയില്‍ കാണിച്ചിട്ടുണ്ട്.
ഭാര്യയും കുടുംബവും ഉണ്ടായിട്ടും ഒരു സിനിമാനടിയുമായി ബന്ധം വെച്ചതിന്റെ പേരിലാണ് നായകന്‍ തന്റെ അച്ഛന്‍ വിജയ്‌യുമായി പിണങ്ങിയത്. ഇത് മുഖ്യമന്ത്രി വിജയ്‌യെ ഇന്‍ഡയറക്ടായി ട്രോളിയതാണെന്ന് പല പേജുകളും അഭിപ്രായപ്പെടുന്നുണ്ട്. സംവിധായകന്‍ മനപൂര്‍വം വിജയ്‌യെ കളിയാക്കിയതാണോ എന്നാണ് പലരുടെയും ചോദ്യം.
എന്നാല്‍ വിജയ്- തൃഷ ഇഷ്യൂ ചര്‍ച്ചയാകുന്നതിന് മുമ്പ് തന്നെ വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ഷൂട്ട് ആരംഭിച്ചിട്ടുണ്ടായിരുന്നു. കഥാപാത്രങ്ങളുടെ പേര് ഇങ്ങനെ വന്നത് യാദൃശ്ചികമായിട്ടായേക്കാം. സൂര്യയുടെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സഞ്ജയ് രാമസ്വാമിയുമായി സാമ്യമുള്ള പേരാണ് വെങ്കി ഈ സിനിമയില്‍ നായകന് നല്‍കിയത്.
വിജയ്- തൃഷ ബന്ധത്തെ പരിഹസിക്കുന്ന രീതിയില്‍ അടുത്തിടെ പുറത്തിറങ്ങിയ തങ്ക നച്ചത്തിരം എന്ന സിനിമക്കെതിരെ വലിയ രീതിയില്‍ ഹേറ്റ് ക്യാമ്പയിന്‍ അരങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഈ വിഷയത്തിന് പിന്നാലെ വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ ഇന്‍ഡയറക്ട് റഫറന്‍സിനോട് വിജയ് ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്നും ചര്‍ച്ചകളുണ്ട്.
Content Highlight: Cinema pages pointing the characters name in Viswanath and sons related to Vijay