കൊച്ചി: ദല്‍ഹിയിലെ സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയറിച്ച് കൊച്ചിയില്‍ നടത്തിയ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ആസാദി യാത്രക്കൊരുങ്ങി റാപ്പര്‍ വേടന്‍. കൊച്ചിയില്‍ ആസാദി യാത്ര നടത്താനാണ് തീരുമാനം. ഞായറാഴ്ച വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് യാത്ര തുടങ്ങുക.
ഭരണഘടന കൈയില്‍ പിടിച്ചായിരിക്കും പദയാത്ര. സി.ജെ.പി പ്രതിഷേധത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറില്‍ നടന്ന പരിപാടിക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.
വേടന്റെ മാനേജര്‍ ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന നൂറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ പരിപാടി നടത്തിയെന്നതാണ് പൊലീസ് വാദം. ഇതിന് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര.
പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നത്. ദല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി. ഡി സതീശന്റെ ലൈന്‍ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Case registered against event held in support of CJP; Vedan prepares to lead ‘Azadi March’ while holding the Constitution.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.