ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം ഈഡന് ഗാര്‍ഡന്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.
തുടക്കം കിട്ടാതെ പ്രയാസപ്പെട്ട സുനില്‍ നരയ്നെ യാഷ് ദയാല്‍ വിരാടിന്റെ കൈകളില്‍ എത്തിച്ച് പുറത്താക്കി. 15 പന്തില്‍ വെറും രണ്ട് ഫോര്‍ അടക്കം 10 റണ്‍സ് ആണ് താരം നേടിയത്. നരയ്ന് പുറമേ മൂന്നാമനായി ഇറങ്ങിയ അങ്കൃഷ് രഘു നാലു പന്തില്‍ നിന്ന് വെറും മൂന്നു റണ്‍സ് നേടി പുറത്തായി.
AN ABSOLUTE SCREAMER BY CAMERON GREEN! 😱
Yash Dayal strikes twice in an over! 🔥
Angkrish Raghuvanshi dismissed for just 3(4)
KKR – 75/3 (6)
📷: Jio Cinema #KKRvRCB #Cricket #IPL2024 #Sportskeeda pic.twitter.com/0e4sztyp7S
— Sportskeeda (@Sportskeeda) April 21, 2024
യാഷ് ദയാലിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ നേടിയ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്തായത്. യാഡ് സര്‍ക്കിളിന് മുകളിലൂടെ അടിച്ച പന്ത് ഒരു കൈകൊണ്ട് ചാടി എടുക്കുകയായിരുന്നു താരം.
CAMERON GREEN, A STUNNER AT EDEN GARDENS 🔥🥶 pic.twitter.com/N7xVQyoqWL
— Johns. (@CricCrazyJohns) April 21, 2024
കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവച്ചത്.
എന്നാല്‍ അടുത്ത ഓവര്‍ എറിയാന്‍ എത്തിയ സിറാജിന്റെ കൈകൊണ്ട് വിക്കറ്റ് ആകുകയായിരുന്നു സാള്‍ട്ട്. 14 പന്തില്‍ നിന്ന് മൂന്ന് സിക്സും 7 ഫോറും അടക്കം 48 റണ്‍സ് നേടി നില്ക്കവേ താരം പുറത്തായത്. 342.86 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു സാള്‍ട്ട് ബാറ്റ് വീശിയത്.
വെങ്കിടേശ് അയ്യര്‍ 8 പന്തില്‍ 16 റണ്‍സ് നേടി പുറത്താകുകയും ചൊയ്തു. മധ്യ നിരയില്‍ ഇറങ്ങിയ റിങ്കു സിങ് 16 പന്തില്‍ 24 റണ്‍സ് നേടിയാണ് പുറത്തായത്.
Content Highlight: Camero Green Take A Wonderful Catch
