[]തിരുവനന്തdivakaran1പുരം: സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് സി.ദിവാകരനെ പുറത്താക്കി. ദേശീയ കൗണ്‍സില്‍ തീരുമാനം അംഗീകരിച്ചു.

സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് ഈ തീരുമാനം അറിയിച്ചത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് നടപടി.

സി.ദിവാകരനെ തരം താഴ്ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ട്ടി ഏകകണ്‌ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

ദേശീയ കൗണ്‍സില്‍ അംഗത്തിനെതിരെ നടപടിയെടുക്കുമ്പോള്‍ അയാള്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടാകണമെന്നതാണ് ചട്ടം. എന്നാല്‍ സി.ദിവാകരന്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ കത്ത് മുഖേനെയായിരുന്നു നടപടി.

ദേശീയ കൗണ്‍സില്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നു കാട്ടി സി.ദിവാകരന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കുകയും പാര്‍ട്ടിയില്‍ നിന്ന് അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.

അച്ചടക്ക നടപടി നേരിട്ട സാഹചര്യത്തില്‍ ദിവാകരനെ പുറത്താക്കണമെന്ന് സംസ്ഥാന ഘടകവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദേശീയ കൗണ്‍സിലില്‍ സി. ദിവാകരന്‍ തുടരുമെന്ന് സുധാകര റെഡ്ഡി അറിയിച്ചു.