സീരീസ് ലോകത്ത് ഏറ്റവും ആരാധകരുള്ള ഷോയാണ് ബ്രേക്കിങ് ബാഡ്. സോഷ്യല്‍ മീഡിയയില്‍ ആരാധകരെല്ലാവരും അഭിപ്രായപ്പെടുന്നത് ഏറ്റവും നല്ല സീരീസ് ബ്രേക്കിങ് ബാഡാണെന്നാണ്. വാള്‍ട്ടര്‍ വൈറ്റ്, ജെസ്സീ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വലിയ ഫാന്‍ ബേസുമുണ്ട്. 2008ന് ആരംഭിച്ച സീരീസില്‍ അഞ്ച് സീസണുകളിലായി 64 എപ്പിസോഡുകളാണുള്ളത്.
2019ല്‍ ബ്രേക്കിങ് ബാഡിനെ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ലോകപ്രശസ്ത മൂവീ വെബ്‌സൈറ്റായ ഐ.എം.ഡി.ബിയില്‍ പത്തില്‍ പത്ത് റേറ്റിങ് ലഭിച്ചത് ഒരൊറ്റ എപ്പിസോഡിനാണ്. ബ്രേക്കിങ് ബാഡിലെ ഒസിമന്‍ഡിയാസ് എന്ന എപ്പിസോഡിനാണ് പത്തില്‍ പത്ത് റേറ്റിങ്ങായിരുന്നു ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞദിവസം ഐ.എം.ഡി.ബിയില്‍ ഈ എപ്പിസോഡിന്റെ റേറ്റിങ്ങിന് ഇടിവ് വന്നു. പത്തില്‍ നിന്ന് 9.7ലേക്കായിരുന്നു താഴ്ന്നത്. എന്നാല്‍ ഇത് ബ്രേക്കിങ് ബാഡ് ഫാന്‍സിന്റെ കര്‍മഫലമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും സീരീസിന് നല്ല അഭിപ്രായം ലഭിച്ചാല്‍ ബ്രേക്കിങ് ബാഡ് ഫാന്‍സ് ഹേറ്റ് ക്യാമ്പയിനുമായി രംഗത്തെത്തുമെന്നാണ് പല പോസ്റ്റുകളും.
ഗെയിം ഓഫ് ത്രോണ്‍സ് എന്ന സീരീസിന് ഇത്തരത്തില്‍ പത്തില്‍ പത്ത് റേറ്റിങ് ലഭിച്ച സമയത്ത് ബ്രേക്കിങ് ബാഡ് ഫാന്‍സ് ഹേറ്റ് ക്യാമ്പയിന്‍ നടത്തി റേറ്റിങ് കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ഗെയിം ഓഫ് ത്രോണ്‍സില്‍ റെയിന്‍സ് ഓഫ് കാസ്റ്റിമെയര്‍, ബാറ്റില്‍ ഓഫ് ബാസ്റ്റഡ്‌സ്, വിന്‍ഡ്‌സ് ഓഫ് വിന്റര്‍ എന്നീ എപ്പിസോഡുകള്‍ക്കായിരുന്നു പത്തില്‍ പത്ത് റേറ്റിങ് ലഭിച്ചത്.

ഗെയിം ഓഫ് ത്രോണ്‍സിന് മാത്രമല്ല, പേഴ്‌സണ്‍ ഓഫ് ഇന്‍ട്രസ്റ്റ്, സോപ്രനോസ് എന്നീ സീരീസുകള്‍ക്കെതിരെയും BrBa ഫാന്‍സ് ഹേറ്റ് ക്യാമ്പയിന്‍ നടത്തിയിരുന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ചെയ്തുകൂട്ടിയ കാര്യങ്ങളുടെ കര്‍മഫലമാണ് ഇപ്പോള്‍ ബ്രേക്കിങ് ബാഡ് ഫാന്‍സ് അനുഭവിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റ് പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ സീരീസുകളുടെ ആരാധകര്‍ തമ്മിലുള്ള ഇത്തരം ഫൈറ്റ് അപൂര്‍വമായി മാത്രമേ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറാറുള്ളൂ. ബ്രേക്കിങ് ബാഡ്, ഗെയിം ഓഫ് ത്രോണ്‍സ്, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് പോലുള്ള സീരീസുകള്‍ തമ്മിലുള്ള ഫാന്‍ ഫൈറ്റ് ഇനിയും ശ്രദ്ധ നേടുമെന്നുറപ്പാണ്.
‘BREAKING BAD’ widely considered best episode ‘OZYMANDIAS’ now stands at a 9.7/10 rating on IMDB.
It once stood at a perfect 10/10 rating for over 13 years. #BreakingBad #Odymandias pic.twitter.com/hFrYGwDzUx
— Movie.Takes (@Takes2Movie) February 22, 2026
Content Highlight: Breaking Bad series Ozymandias episode rating became down
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
