റിലീസിന് ഒരു വര്‍ഷം മുന്നേ ആരംഭിച്ച പ്രൊമോഷനാണ് അവഞ്ചേഴ്സ് ഡൂംസ്ഡേയുടേത്. അനൗണ്‍സ്മെന്റ് മുതല്‍ ഓരോ മാസവും ചെറിയ അപ്ഡേറ്റുകളിലൂടെ ചിത്രത്തെ ലൈവായി നിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രധാന ഭാഗങ്ങളൊന്നും പുറത്തുവിടാതെ പ്രേക്ഷകരെ ആവേശത്തിലാക്കാനും അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.
ഒരു മാസം മുന്നേ ഇന്ത്യയില്‍ ബുക്കിങ് ആരംഭിച്ചതും ചരിത്രമാണ്. പ്രീ സെയിലിലൂടെ റെക്കോഡ് കളക്ഷനാണ് ഡൂംസ്ഡേ ലക്ഷ്യം വെക്കുന്നത്. റിലീസിന് മൂന്നാഴ്ച ബാക്കി നില്‍ക്കെ അപ്ഡേറ്റുകളുടെ പെരുമഴയാണ് ആരാധകര്‍ക്കായി ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെക്കന്‍ഡ് ട്രെയ്ലര് ഈയാഴ്ച പുറത്തുവിടും. നവംബര്‍ 25നാണ് രണ്ടാമത്തെ ട്രെയ്ലര് റിലീസ് ചെയ്യുക.

അവഞ്ചേഴ്സ് ഡൂംസ്ഡേ Photo: Screen grab/ Marvel Entertainments
നവംബര്‍ 30ന് ചിത്രത്തിന്റെ സ്പെഷ്യല്‍ ലുക്കും മാര്‍വല്‍ പുറത്തുവിടും. ഡിസംബര്‍ മൂന്നിന് സ്പെഷ്യല്‍ ക്ലിപ്പോ ഫൈനല്‍ ട്രെയ്ലറോ പുറത്തുവിട്ടേക്കും. പുതിയ പോസ്റ്റ് ക്രെഡിറ്റ് സീനും കൂട്ടിച്ചേര്‍ത്ത് റീ റിലീസ് ചെയ്യുന്ന സ്പൈഡര്മാന് ബ്രാന്‍ഡ് ന്യൂ ഡേ ഡിസംബര്‍ നാലിന് തിയേറ്ററുകളിലെത്തും. ഡൂംസ്ഡേയുമായി കണക്ട് ചെയ്യുന്ന രംഗമായിരിക്കും പുതിയതായി കൂട്ടിച്ചേര്‍ക്കുകയെന്നാണ് റൂമറുകള്‍.
റിലീസിന് പത്ത് ദിവസം ബാക്കിനില്‍ക്കെ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കും. യു.കെയിലെ ഗ്രീന്‍ കാര്‍പ്പറ്റ് പ്രീമിയറിനായി സിനിമാലോകം കാത്തിരിക്കുകയാണ്. 14ന് ലോസ് ആഞ്ചലസില്‍ വേള്‍ഡ് പ്രീമിയറും അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്നുണ്ട്. 16ാം തിയതി ഗ്ലോബല്‍ സ്ക്രീനിങ്ങും കൂടിയാകുമ്പോള്‍ ചിത്രം വലിയ ഇംപാക്ട് തന്നെ ബോക്സ് ഓഫീസില്‍ ഉണ്ടാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

അവഞ്ചേഴ്സ് ഡൂംസ്ഡേ Photo : Theatrical poster
ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അവസാന 40 മിനിറ്റ് പൂര്‍ണമായും സര്‍വൈവല്‍ ഹൊററായിരിക്കുമെന്ന് സംവിധായകന് കഴിഞ്ഞദിവസം പറഞ്ഞത് വലിയ വാര്‍ത്തയായി. ഡോക്ടര്‍ ഡൂമിനെപ്പോലെ ശക്തനായ വില്ലനുമായി പിടിച്ചുനില്ക്കാന് അവഞ്ചേഴ്സിന് സാധിക്കുമോ എന്നാണ് പ്രധാന ചോദ്യം.
റെക്കോഡ് പ്രീ സെയിലാണ് ചിത്രത്തിന് ലഭിക്കുന്നത്. 150 മില്യണിലേറെയാണ് ഇതുവരെ ഡൂംസ്ഡേ നേടിയത്. കേരളത്തില്‍ ഒരുമാസം ബാക്കി നില്‍ക്കെ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം ഡൂംസ്ഡേ സ്വന്തമാക്കി കഴിഞ്ഞു. കേരളത്തില്‍ ഡബിള്‍ ഡിജിറ്റ് ഓപ്പണിങ്ങും 50 കോടി ഫൈനല്‍ കളക്ഷനും ചിത്രം നേടിയേക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
Breaking 🚨 Nov. 25 – Trailer 2 Nov. 30 – Special Look Dec. 3 – Clip / Final Trailer Dec. 4 – Post-credit scene for Brand New Day Dec. 7 – UK Green Carpet Premiere Dec. 14 – World Premiere in Los Angeles Dec. 16 – Global Pre-screenings Dec. 18 – Worldwide Theatrical Release https://t.co/VjsQCmXTH8
— DoomsDay Update’s 🍿 (@DoomsDayUpdatee) November 21, 2026
Content Highlight: Marvel planning to deliver back to back updates of Avengers Doomsday for next three weeks
