പൊലീസ് വേഷം ചെയ്തതിൽ ആ നടനെ തോൽപ്പിച്ചോയെന്ന് എണ്ണി നോക്കണം: ബിനു പപ്പു
Entertainment
പൊലീസ് വേഷം ചെയ്തതിൽ ആ നടനെ തോൽപ്പിച്ചോയെന്ന് എണ്ണി നോക്കണം: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 2:57 pm

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മോഹൻലാലിൻ്റെ പുതിയ ചിത്രമായ തുടരും സിനിമയിലും ബിനു പപ്പു പ്രധാനവേഷം ചെയ്തു, ചിത്രത്തിൻ്റെ സഹസംവിധാകനുമാണ് അദ്ദേഹം. ഇപ്പോൾ താൻ ചെയ്തിട്ടുള്ള പൊലീസ് വേഷങ്ങളെപ്പറ്റി സംസാരിക്കുകയാണ് ബിനു പപ്പു.

തുടരും സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തരുൺ ഹലോ എന്ന് പറയുന്നതിന് മുമ്പ് ഈ സിനിമയില്‍ യൂണിഫോം ഇല്ലെന്നാണ് പറഞ്ഞതെന്നും കിട്ടുന്നതെല്ലാം പൊലീസ് വേഷമായി പോകുന്നു എന്നാണ് താൻ തിരിച്ചു പറഞ്ഞതെന്നും ബിനു പപ്പു പറയുന്നു.

പൊലീസ് വേഷം എത്രയെണ്ണം ചെയ്തിട്ടുണ്ടെന്ന് എണ്ണിനോക്കണമെന്നും നടൻ ജോജു ജോർജിനെ തോൽപ്പിച്ചോയെന്ന് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട്‌ സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘തരുണ്‍ വിളിച്ചപ്പോൾ ഞാന്‍ ഹലോ എന്ന് പറഞ്ഞു. തരുണ്‍ അവിടുന്ന് ഇങ്ങോട്ട് ഹലോ എന്നല്ല പറഞ്ഞത് ‘ചേട്ടാ ഈ സിനിമയില്‍ യൂണിഫോം ഇല്ല’ എന്നാണ്. ഞാന്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു ‘തരുണ്‍ അതുകൊണ്ടല്ല, കിട്ടുന്നത് എല്ലാം പൊലീസ് വേഷങ്ങളായി പോകുന്നു’ അതുകൊണ്ടാണ്. പൊലീസ് വേഷം എത്രയെണ്ണം ചെയ്തിട്ടുണ്ടെന്ന് എണ്ണി നോക്കണം. ജോജു ജോര്‍ജിനെ തോല്‍പ്പിച്ചോ ആവോ,’ ബിനു പപ്പു പറയുന്നു.

തുടരും

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. ചിത്രം ബോക്‌സ് ഓഫീസിൽ വിജയക്കൊടി പാറിച്ച് ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 25നാണ് ചിത്രം തിയേറ്ററിലെത്തിയത്. മോഹൻലാൽ, ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. രജപുത്ര വിഷ്വൽ മീഡിയയിലൂടെ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്.

Content Highlight: Binu Pappu Talking about his Police Characters he has done