കൊച്ചി: കൊവിഡ് കാലത്തെ ലോക്ക്ഡൗണിലെ കാണാത്ത ഇന്ത്യയെ കുറിച്ച് ഡോക്യൂമെന്ററിയുമായി പ്രശസ്ത സംവിധായകന്‍ ഭാരത് ബാലയും സംഘവും. ‘നാം അതിജീവിക്കും’ എന്ന പേരിലൊരുങ്ങിയ ഡോക്യുമെന്ററിയുടെ പ്രെമോ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

രാജ്യത്ത് പ്രധാനമന്ത്രി മാര്‍ച്ച് 24 മുതല്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ കുറിച്ചാണ് ഡോക്യുമെന്ററി. പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ കണിക്കുന്നത്.

14 സംസ്ഥാനങ്ങളില്‍ നിന്നായി 117 പേര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ജൂണ്‍ ആറിനാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുക.