ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ടീം.
ബംഗ്ലാദേശിനെ 50 റണ്‍സിനും അഫ്ഗാനിസ്ഥാനെ 47 റണ്‍സിനും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയും സംഘവും ഓസ്ട്രേലിയക്കെതിരെ കളത്തിലിറങ്ങുന്നത്.

മറുഭാഗത്ത് ബംഗ്ലാദേശിനെ 28 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ തങ്ങളുടെ സൂപ്പര്‍ 8 തുടങ്ങിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 21 റണ്‍സിന് മിച്ചല്‍ മാര്‍ഷും സംഘവും പരാജയപ്പെടുകയായിരുന്നു.
ഇതോടെ കങ്കാരുപടയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെ മികച്ച വിജയം സ്വന്തമാക്കാന്‍ ആയിരിക്കും ഓസ്ട്രേലിയ ലക്ഷ്യമിടുക.

ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം സെന്റ് ലൂസിയയില്‍ എത്തിയപ്പോള്‍ ഉള്ള വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബി.സി.സി.ഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
ഒരു മിനിട്ടും മൂന്ന് സെക്കന്റും ദൈര്‍ഘ്യമാണ് വീഡിയോക്ക് ഉള്ളത്. വീഡിയോയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് മലയാളത്തില്‍ സംസാരിക്കുന്നതായി കാണാം.
അടുത്തിടെ ഫഹദ് ഫാസില്‍ നായകനായി ഇറങ്ങിയ മലയാള ചിത്രമായ ആവേശത്തിലെ ഏറെ ശ്രദ്ധ നേടിയ ‘എടാ മോനെ, ഹാപ്പി അല്ലെ?’ എന്ന ഡയലോഗ് ആണ് സഞ്ജു പറഞ്ഞത്.
#TeamIndia have arrived in St. Lucia! 🛬
Today they take on Australia in the their last Super 8 match 💪#T20WorldCup | #INDvAUS pic.twitter.com/mhwABUIEkD
— BCCI (@BCCI) June 24, 2024
അതേസമയം ഈ ലോകകപ്പില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജുവിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ സഞ്ജു ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ ഒരു റണ്‍സ് മാത്രം നേടിക്കൊണ്ടായിരുന്നു സഞ്ജു മടങ്ങിയത്.
Also Read: ഞാൻ അവന്റെ ആരാധകനാണ്, പക്ഷെ അവനെ സച്ചിനുമായി താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: വിൻഡീസ് ഇതിഹാസം
Content Highlight: BCCI post a Video on Indian Team Sanju Samson Saying Malayalam
