തിരുവനന്തപുരം: അയ്യപ്പ കര്‍മ്മ സമിതി ഇന്നലെ നടത്തിയ അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തിരുന്നുവെന്ന് വ്യാജ പ്രചാരണം.

ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ഋഷിരാജ് സിങ് പരാതിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബി.ജെ.പി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി നടത്തിയത്.


രാജീവ് ഗാന്ധി പ്രതിമ തലപ്പാവ് ഉപയോഗിച്ച് തുടച്ചു; സിഖുകാരനായ കോണ്‍ഗ്രസ് നേതാവിനെതിരെ ഭീഷണി


മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അയ്യപ്പജ്യോതി തെളിയിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഋഷിരാജ് സിങ്ങിന്റെ ചിത്രവും പ്രചരിച്ചത്.

സുരേഷ് ഗോപി എം.പി, മുന്‍ ഡി.ജി.പി ടി.പി സെന്‍ കുമാര്‍, നടി മേനക തുടങ്ങിയവരും അയ്യപ്പ ജ്യോതി തെളിയിക്കാന്‍ എത്തിയിരുന്നു.