വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എറിഡ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയ താരം സംയുക്ത മേനോന്‍ ഗ്ലാമര്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ തരംഗമാകുന്നത്.

ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ നായിക സീമയെ ഓര്‍മ്മിപ്പിക്കും വിധമാണ് പോസ്റ്ററില്‍ സംയുക്തയുടെ ലുക്ക്. നീളന്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വലിയ തരംഗമായിരുന്നു.

മലയാള സിനിമാചരിത്രം തന്നെ തിരുത്തിക്കുറിച്ച് ചിത്രങ്ങളിലൊന്നായിരുന്നു അവളുടെ രാവുകള്‍. ആദ്യമായി എ (അഡള്‍ട്ടസ് ഓണ്‍ലി) ഗ്രേഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു അന്ന് ലഭിച്ചത്. അവളുടെ രാവുകള്‍ പോസ്റ്ററിലെ സീമയുടെ അതേ ഗെറ്റപ്പിലാണ് എറിഡയില്‍ സംയുക്തയും.

Content Highlight: Avalde Ravukal Erida Samyukatha Menon