എ.ടി.പി ഫൈനല്‍സില്‍ റോജര്‍ ഫെഡറര്‍ക്ക് പരാജയം; തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്ക്
ATP Finals
എ.ടി.പി ഫൈനല്‍സില്‍ റോജര്‍ ഫെഡറര്‍ക്ക് പരാജയം; തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th November 2019, 10:42 pm

ലണ്ടന്‍: എ.ടി.പി ഫൈനല്‍സില്‍ റോജര്‍ ഫെഡറര്‍ക്ക് പരാജയം. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസ് ആണ് അട്ടിമറിയിലൂടെ ഫൈനലില്‍ എത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡററെ സ്റ്റെഫാനോസ് തോല്‍പ്പിച്ചത്.

സ്‌കോര്‍ 6-3,6-4 നൊവാക്ക് ജോക്കോവിച്ചിനെ ക്വാര്‍ട്ടറില്‍ അനായാസം മറികടന്നായിരുന്നു റോജര്‍ ഫെഡറര്‍ സെമിയില്‍ എത്തിയത്. പതിമൂന്നര ലക്ഷം ഡോളറാണ് ഫൈനലിലെ വിജയിയെ കാത്തിരിക്കുന്നത്.

സ്റ്റെഫാനോസ് സിസിപാസിന് ഇത് മധുര പ്രതികാരം കൂടിയാണ്. സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ നേരത്തെ ഫെഡറര്‍ സ്റ്റെഫാനോസിനെ തോല്‍പ്പിച്ചിരുന്നു.

DoolNews Video