കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മത്സരത്തിനിറങ്ങാനിരിക്കെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജൂഡോ താരം അരുണ്‍ കുമാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മത്സരത്തിനിറങ്ങാനിരിക്കെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജൂഡോ താരം അരുണ്‍ കുമാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
മത്സരത്തിന് മുന്നോടിയായി നടത്തിയ ഉത്തേജക പരിശോധനയില്‍ താരത്തിന് അഡ്വേഴ്‌സ് അനലറ്റിക്കല്‍ ഫൈന്‍ഡിങ് ലഭിച്ചതോടെയാണ് നടപടി. പുരുഷ വിഭാഗം 73 കിലോഗ്രാം ജൂഡോ ഇനത്തില്‍ മത്സരിക്കാനിരുന്ന അരുണ്‍ പരിശോധനയില്‍ പരാജയപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള അര്‍ഹത നഷ്ടമായത്.
ഇതിന് പിന്നാലെ കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എന്‍ട്രീസ് സിസ്റ്റത്തില്‍നിന്ന് അരുണ്‍ കുമാറിന്റെ പേര് ഇന്ത്യ ഒഴിവാക്കി. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനും താരം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട വിവരം സംഘാടകരെ അറിയിച്ചു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും സംഭവത്തെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
🚨 India’s judoka Arun Kumar has been ruled out of the Commonwealth Games after failing a dope test https://t.co/cVi4Vfvewe pic.twitter.com/8BIvGuiBdp
— The Khel India (@TheKhelIndia) July 23, 2026
വെള്ളിയാഴ്ചയാണ് ജൂഡോയിലെ മെഡല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ അരുണിന് പകരം മറ്റൊരു താരത്തെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. പകരക്കാരനെ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമായി ദുഷ്‌കരമാണെന്ന് ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് കുമാര്‍ സ്ഥിരീകരിച്ചു.
അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞതെന്നും നിലവിലെ നിയമങ്ങള്‍ പ്രകാരം അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിയില്ലെന്നും മുകേഷ് കുമാര്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ മറ്റൊരു താരത്തെ ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ല്‍ മക്കാവുവില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ കപ്പില്‍ 73 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ അരുണ്‍ കുമാര്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളിലൊരാളായിരുന്നു.
Content Highlight: Judoka Arun Kumar was eliminated from the Commonwealth Games after failing a doping test on the very first day of the tournament.