നിലവില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ സ്റ്റാര്‍ വാല്യൂവുള്ള അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ അവസാനമായി 2023ലായിരുന്നു ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം മലയാളത്തില്‍ അവസാനമായി റിലീസ് ചെയ്തത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ പരാജയമായി മാറിയതോടെ താരം അന്യഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
എന്നാല്‍ കിങ് ഓഫ് കൊത്തയിലുണ്ടായ എല്ലാ ക്ഷീണങ്ങളും തീര്‍ക്കാനായാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമുമായി ദുല്‍ഖര്‍ ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ കാര്യമായ അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഓണം തൂക്കാനായി എല്ലാ ഒരുക്കങ്ങളും ദുല്‍ഖര്‍ നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശേരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
നഹാസിന്റെയും ദുല്‍ഖറിന്റെയും പടമെന്ന നിലയില്‍ ഒരു ഹെവി ചിത്രമാണ് ഐ ആം ഗെയിമെന്നും മുന്‍നിരയിലുള്ള ടെക്‌നീഷ്യന്മാരാണ് ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്നതെന്നും അജയന്‍ ചാലിശേരി പറഞ്ഞു. ജേക്ക്‌സ് ബിജോയ് അടക്കം തങ്ങളെ പോലുള്ളവര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം ദുല്‍ഖറും ഹെവി ആയിട്ടാണ് ചിത്രത്തില്‍ വരുന്നതെന്നും ഒപ്പം പെപയും ചിത്രത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് പെപെ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ ഹിറ്റടിച്ച ആര്‍.ഡി.എക്‌സ് ചിത്രത്തിന്റെ സംവിധാകനാണ് നഹാസ് ഹിദായത്ത്. നൂറ് വ്യത്യസ്ത ലൊക്കേഷനുകളിലായി ഏകദേശം 150ലധികം ദിവസങ്ങളെടുത്താണ് ഐ ആം ഗെയിമിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നത്.
അതേസമയം കടുത്ത മത്സരമാണ് ചിത്രത്തിന് ഓണം റിലീസില്‍ നേരിടേണ്ടി വരിക. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയും നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബതലഹേം കുടുംബയൂണിറ്റും കടുത്ത മത്സരം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.
Content Highlight: Art Director Ajayan Chalissery talks about Dulquer Salman’s I’m game movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.