നിബ്രാസിനെ ഓര്‍മിയില്ലേ? സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് മുമ്പില്‍ ചങ്കുപൊട്ടി നിന്ന ആ 13കാരന്‍ അര്‍ജന്റീന ആരാധകനെ?

ആളിപ്പോള്‍ വലിയ സന്തോഷത്തിലാണ്. രണ്ടാം മത്സരത്തില്‍ മെസി ഗോളടിച്ചതും അര്‍ജന്റീനയുടെ തിരിച്ചുവരവും തന്നെയാണ് നിബ്രാസിനെ ആവേശത്തിലാഴ്ത്തുന്നത്.

ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ, ഇനിയും കളിയുണ്ട്, അര്‍ജന്റീന തിരിച്ചുവരും എന്ന് കണ്ണുനിറഞ്ഞ് പറഞ്ഞ നിബ്രാസിപ്പോള്‍ സ്വന്തം ടീമിന്റെ വിജയത്തില്‍ ഭയങ്കര ഹാപ്പിയാണ്.

എന്നാല്‍ ഇതിലും വലിയ ഒരു സന്തോഷ വാര്‍ത്തയാണ് നിബ്രാസിനെ തേടിയെത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ അടുത്ത മത്സരം നേരില്‍ കാണാനുള്ള ഒരു അവസരമാണ് നിബ്രാസിന് മുമ്പിലുള്ളത്. സ്മാര്‍ട് ട്രാവല്‍ എന്ന ഏജന്‍സിയാണ് നിബ്രാസിന് അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.