അഞ്ച് മുന്‍നിര സംവിധായകര്‍ തുടരും സിനിമയുടെ കഥ കേട്ടിരുന്നു, ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ സിനിമയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല: ആന്റണി പെരുമ്പാവൂര്‍
തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍ തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാനാഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് തുടരും കുതിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയ ചിത്രം കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി.
ചിത്രം വിതരണത്തിനെത്തിച്ചത് ആശീര്‍വാദ് റിലീസാണ്. മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂര്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ്. ആശീര്‍വാദ് നിര്‍മിക്കാത്ത സിനിമകളുടെ കഥയില്‍ താന്‍ ഇടപെടാറില്ലെന്നും അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 2012ലാണ് തുടരും സിനിമയുടെ കഥ ആദ്യമായി കേട്ടതെന്നും കെ.ആര്‍. സുനിലും രജപുത്ര രഞ്ജിത്തും ചേര്‍ന്നാണ് കഥ പറഞ്ഞതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ച് സംവിധായകരുമായി ഈ കഥ ചര്‍ച്ച ചെയ്തിരുന്നെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഈ സിനിമയെ സമീപിക്കാന്‍ അവര്‍ക്ക് ആര്‍ക്കും സാധിച്ചില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ആ കഥയെ തങ്ങള്‍ മനസിലാക്കിയതുപോലെ പിന്നാലെ വന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പാണ് തരുണ്‍ മൂര്‍ത്തി ഈ പ്രൊജക്ടിലേക്ക് എത്തിയതെന്നും അയാള്‍ കെ.ആര്‍. സുനിലുമായി സംസാരിച്ച് തിരക്കഥ പൂര്‍ത്തിയാക്കിയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തിരക്കഥ വോയിസ് റെക്കോഡ് ചെയ്താണ് മോഹന്‍ലാലിനെ കേള്‍പ്പിച്ചതെന്നും ഒരു സിനിമ കാണുന്നതുപോലെ അത് ആസ്വദിച്ചെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.
‘ലാല്‍ സാറിന്റെ സിനിമകളില്‍ ആന്റണി ഇടപെടുന്നു എന്നത് പകുതി ശരിയും പകുതി തെറ്റുമാണ്. ആശീര്‍വാദ് നിര്‍മിക്കാത്ത സിനിമകളുടെ കഥയില്‍ ഞാന്‍ ഇടപെടാറില്ല. തുടരും സിനിമയുടെ കഥ ആദ്യമായി കേള്‍ക്കുന്നത് 2012ലാണ്. ഇതിന്റെ റൈറ്റര്‍ കെ.ആര്‍. സുനിലും നിര്‍മാതാവ് രഞ്ജിത്തേട്ടനുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. മലയാളത്തിലെ അഞ്ച് മുന്‍നിര സംവിധായകര്‍ ഈ സിനിമയുടെ കഥ കേട്ടിരുന്നു.
എന്നാല്‍ ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഈ കഥയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഞങ്ങള്‍ ഈ കഥയെ മനസിലാക്കിയതുപോലെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷം മുമ്പാണ് തരുണ്‍ ഈ പ്രൊജക്ടിലേക്കെത്തിയത്. സുനിലുമായി ചേര്‍ന്ന് തരുണ്‍ തിരക്കഥ കംപ്ലീറ്റാക്കി. അത് വോയിസ് റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചു. ഒരു സിനിമ കാണുന്നതുപോലെ മനോഹരമായിരുന്നു അത്. ഞങ്ങളെല്ലാവരും ആസ്വദിച്ചു,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
Content Highlight: Antony Perumbavoor saying five directors approached Thudarum movie and that didn’t wroked