മുംബൈ : ആന്‍ഡ്രോയിഡ് ബെയ്‌സ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ ആമസോണും ഒരുങ്ങുന്നു. ബിസിനസ്സ് സൈറ്റായ ബ്ലൂംബെര്‍ഗാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ എന്ന ലക്ഷ്യവുമായാണ് ആമസോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നത്.

ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുമായി ആമസോണ്‍ ബന്ധപ്പെട്ടതായും ബ്ലൂംബെര്‍ഗ് പറയുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം ആമസോണ്‍ പുറത്തിറക്കിയ കിന്റര്‍ ഫയര്‍ ടാബ്ലറ്റ് വിപണിയില്‍ വലിയ വിജയം നേടിയിരുന്നു.

കിന്റര്‍ഫയറിനെ ലക്ഷ്യമിട്ട് ഗൂഗിള്‍ പുറത്തിറക്കിയ നെക്‌സസിനോട് ഏറ്റുമുട്ടാനാവും ആമസോണ്‍ സ്മാര്‍ട്ട് ഫോണ്‍ ലക്ഷ്യമിടുക എന്നാണ്