മൊത്തത്തിലൊരു വെയര്‍വൂള്‍ഫ് ടച്ച്, പിറന്നാള്‍ ദിനത്തില്‍ പുതിയ ഗെറ്റപ്പില്‍ പോസ്റ്റര്‍, രാക്കയുമായി അല്ലു അര്‍ജുന്‍
Indian Cinema
മൊത്തത്തിലൊരു വെയര്‍വൂള്‍ഫ് ടച്ച്, പിറന്നാള്‍ ദിനത്തില്‍ പുതിയ ഗെറ്റപ്പില്‍ പോസ്റ്റര്‍, രാക്കയുമായി അല്ലു അര്‍ജുന്‍
അമര്‍നാഥ് എം.
Wednesday, 8th April 2026, 12:54 pm

ഇന്ത്യന്‍ സിനിമയിലെ റിയല്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറെന്ന് കണ്ണുംപൂട്ടി വിളിക്കാവുന്ന താരമാണ് അല്ലു അര്‍ജുന്‍. പ്രോപ്പര്‍ തിയേറ്റര്‍ റിലീസുകളില്ലാതെ നോര്‍ത്ത് ബെല്‍റ്റില്‍ ഉണ്ടാക്കിയെടുത്ത സ്റ്റാര്‍ഡവും രണ്ട് പതിറ്റാണ്ടിനടുത്തായി മലയാളത്തില്‍ നിന്ന് നേടിയ ജനപ്രീതിയും മറ്റൊരു തെലുങ്ക് താരത്തിനും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

പുഷ്പ ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യ മുഴുവന്‍ വന്‍ ഫാന്‍ ബെയ്‌സ് സൃഷ്ടിച്ച അല്ലു തന്റെ കരിയറിന്റെ അടുത്ത സ്‌റ്റേജിലേക്ക് കടന്നിരിക്കുകയാണ്. പുഷ്പക്ക് ശേഷം തമിഴ് സംവിധായകന്‍ അറ്റ്‌ലീയുമായിട്ടാണ് താരം കൈകോര്‍ക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഇതെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. രാക്ക എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അല്ലു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൊട്ടയടിച്ച്, ചെന്നായയുടേത് പോലുള് കൈയുമായാണ് അല്ലുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ പ്രശംസിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഹോളിവുഡ് ചിത്രമായ വെയര്‍വൂള്‍ഫ് എന്ന കഥാപാത്രത്തെ ഈ പോസ്റ്റര്‍ ഓര്‍മിപ്പിക്കുന്നുണ്ടെന്നും ചിലര്‍ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഇതുവരെ സംവിധാനം ചെയ്ത സിനിമകളെല്ലാം കോപ്പിയാണെന്ന ആരോപണമുള്ള അറ്റ്‌ലീക്കെതിരെയാണ് പല ട്രോളുകളും. ഹോളിവുഡ് സിനിമകളെല്ലാം അരച്ചുകലക്കിയ ചിത്രമാകും രാക്കയെന്നാണ് പ്രധാന ട്രോളുകള്‍.

AA 22 A6 Photo: Screen grab/ Sun Pictures

ചിത്രത്തില്‍ നാല് വേഷത്തിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തശ്ശന്‍, മകന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ നാല് വ്യത്യസ്ത കഥാപാത്രങ്ങളെ ഐക്കണ്‍ സ്റ്റാര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാരലല്‍ വേള്‍ഡ് ഡയമന്‍ഷന്‍, സയന്‍സ് ഫിക്ഷന്‍ എന്നീ വിഷയങ്ങളെക്കുറിച്ചാകും ചിത്രത്തിന്റെ കഥയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപിക പദുകോണാണ് ചിത്രത്തിലെ പ്രധാന നായിക. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, ജാന്‍വി കപൂര്‍ എന്നിവരാണ് മറ്റ് നായികമാരെന്നും റിപ്പോര്‍ട്ടുണ്ട്. 600 കോടിയിലേറെ ബജറ്റിലാണ് രാക്ക എന്ന ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ സണ്‍ പിക്‌ചേഴ്‌സാണ് രാക്കയുടെ നിര്‍മാതാക്കള്‍.

അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം, ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ചെയ്ത ലോല വി.എഫ്.എക്‌സാണ് ചിത്രത്തിന്റെ വി.എഫ്.എക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നത്. ട്രാന്‍സ്‌പോര്‍ട്ടേര്‍സ്, അക്വാമാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ആര്‍ട്ട് വര്‍ക്ക് ചെയ്ത അയണ്‍ഹെഡ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ആര്‍ട്ട് കൈകാര്യം ചെയ്യുന്നത്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Allu Arjun Atlee movie titled as Raaka

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം