ലക്‌നൗ: അലഹബാദിന്റെ പേര് മാറിയതിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈ രാജ്യത്ത് പേരിന് ഏറെ പ്രാധാന്യമുണ്ട്, അലഹബാദിന്റെ പേര് മാറ്റിയതിനെ കുറ്റപ്പെടുത്തുന്നവര്‍ എന്ത് കൊണ്ട് രാവണന്‍ എന്ന് ആര്‍ക്കും പേര് നല്‍കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഇന്ത്യയുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെയാണ് രാമന്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ടാണ് മിക്ക പേരുകളും രാമനുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നും ആദിത്യനാഥ് പറഞ്ഞു. പട്ടിക ജാതി വിഭാഗത്തില്‍പെട്ടവരാണ് ഈ പേരുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read: നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി വിളിച്ചിരുന്നു; ധൈര്യം നല്‍കിയത് താന്‍; ഗുരുതര വെളിപ്പെടുത്തലുമായി പി.എസ് ശ്രീധരന്‍ പിള്ള
അതേസമയം അലഹബാദ് എന്നാല്‍ ദൈവത്തിന്റെ വാസസ്ഥലം എന്നാണ് അര്‍ത്ഥം. മുഗള്‍ഗാജാവ് അക്ബര്‍ ആണ് അലഹബാദിന് അതിന്റെ പേര് നല്‍കിയത്. അക്ബറിന് പറ്റിയ അബദ്ദം ബി.ജെ.പി തിരുത്തി എന്ന് നേരത്തെ ബി.ജെ.പിയുടെ സംസ്ഥാന നേതാവ് പറഞ്ഞിരുന്നു.
അലഹബാദിന്റെ പേര് മാറ്റുവാനുള്ള പ്രമേയം ഒക്ടോബര്‍ 16ന് ക്യാബിനറ്റില്‍ പാസാക്കിയിരുന്നു. തുടര്‍നടപടി ജനഹിതം പോലയാകും എന്നും യോഗി പറഞ്ഞു. യു.പിയിലെ മുഗുള്‍സാറായി റെയില്‍വേ സ്റ്റേഷന്റെ പേര് നേരത്തെ ദീന്‍ ദയാല്‍ ഉപാധ്യായി ജങ്ഷന്‍ എന്നാക്കി മാറ്റിയിരുന്നു.
