എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഏഷ്യയുടെ ആദ്യ ഇന്ത്യന്‍ സംരഭത്തിന് അനുമതി
എഡിറ്റര്‍
Wednesday 6th March 2013 2:34pm

ന്യദല്‍ഹി: മലേഷ്യന്‍ എയര്‍ലൈനായ എയര്‍ ഏഷ്യുയുടെ ആദ്യ ഇന്ത്യന്‍ സംരഭത്തിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ എയര്‍ ഏഷ്യയുടെ വിമാന കമ്പനി തുടങ്ങാനുള്ള പദ്ധതിയുടെ ആദ്യ കടമ്പ കടന്നു.

Ads By Google

ഇനി ഇത് പൂര്‍ണ്ണമാകണമെങ്കില്‍ ഇന്ത്യന്‍ വ്യോമസേന ഡയരക്ടര്‍ ജനറലില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ചെന്നൈ ആസ്ഥാനമായാണ്  എയര്‍ ഏഷ്യയുടെ കമ്പനി പ്രവര്‍ത്തിക്കുക.

ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിദേശ കമ്പനികള്‍ക്ക് 49 ശതമാനം  വിദേശനിക്ഷേപം അനുവദിച്ച ശേഷം ആദ്യം വരുന്ന സംരഭം എന്ന പ്രത്യകതയും എയര്‍ ഏഷ്യക്കുണ്ട്.

ഇതിനായി ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തതായി എയര്‍ ഇന്ത്യാ മേധാവി ടോണി ഫെര്‍ണാണ്ടസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി സി.ഇ.ഒ യുടെ പേര് അദ്ദേഹം വ്യക്തമാക്കിയില്ല.

ടാറ്റാ ഗ്രൂപ്പിന് 30 ശതമാനവും, ടെലിസ്റ്റ ട്രേഡ് പ്ലേസിന് 20 ശതമനം ഓഹരിയുമാണ് എയര്‍ ഏഷ്യയിലുണ്ടാകുക.

Advertisement