കൊണ്ടോട്ടി: ഷാര്‍ജ്ജയില്‍ നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം എയര്‍പോക്കറ്റില്‍ പെട്ടു. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച്ച രാത്രി 11.20 ന് കരിപ്പൂരില്‍ ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ഷാര്‍ജ്ജ വിമാനം എയര്‍പോക്കറ്റില്‍ പെട്ടത്. വിമാനം നിയന്ത്രണം വിട്ട് കുലുക്കത്തോടെ താഴേക്ക് പതിക്കുകയായിരുന്നു.
ഇറങ്ങാനുള്ള സമയമായതുകൊണ്ട് എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് ആര്‍ക്കും പരിക്ക് പറ്റാതിരുന്നത്. വിമാനയാത്രക്കിടയില്‍ എയര്‍ പോക്കറ്റുകള്‍ പിതിവാണെന്നും ഇതില്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കേല്‍ക്കാതിരുന്നതി കോണ്ട് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അന്തരീക്ഷത്തില്‍ വായു സഞ്ചാരം ഇല്ലാത്ത സ്ഥലത്തെയാണ് എയര്‍പോക്കറ്റ് എന്നു പറയുന്നത്. ഈ സ്ഥലത്തെത്തിയാല്‍ വിമാനത്തിന് മുന്നോട്ട് കുതിക്കാപ്രയാസം അനുഭവപ്പെടുകയും വിമാനം താഴേക്ക് പതിക്കുകയും ചെയ്യും. എന്നാല്‍ വായു സഞ്ചാര മേഖലയിലേക്ക് കടന്നാല്‍ വിമാനത്തിന് തുടര്‍ന്ന് പറക്കാനാകും.
