ഏറ്റവും പ്രിയപ്പെട്ട കോ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് അദിതി റാവോ ഹൈദരി. ദുല്‍ഖര്‍ സല്‍മാനോടാണ് തനിക്ക് അടുപ്പം കൂടുതലെന്നും തങ്ങള്‍ ടോം ആന്‍ഡ് ജെറി പോലെയാണെന്നും അദിതി പറഞ്ഞു. പൂജ തല്‍വാറിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കോ സ്റ്റാര്‍ ആരാണ്, കാര്‍ത്തിയാണോ ദുല്‍ഖറാണോ എന്നായിരുന്നു ചോദ്യം.

‘കാര്‍ത്തി വളരെ അമേസിങ് ആയ വ്യക്തിയാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് രസകരമായിരുന്നു. കാര്‍ത്തി ഒരു ജെന്റില്‍മാനാണ്.

പക്ഷേ ഡിക്യു എന്റെ പ്രിയപ്പെട്ട സുഹൃത്തും ഹോമിയുമാണ്. ഡിക്യുവും ഞാനും ടോം ആന്‍ഡ് ജെറി പോലെയാണ്. ചില സമയത്ത് പുറത്ത് തട്ടി മര്യാദക്ക് ഷൂട്ടിന് വരാന്‍ പറയും. അപ്പോള്‍ ഇരുന്ന് മുറുമുറുക്കും. ഡു.ക്യുവിന്റെ വൈഫുമായും അടുപ്പമുണ്ട്,’ അദിതി പറഞ്ഞു.

കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രത്തിലാണ് ദുല്‍ഖറിനൊപ്പം അദിതി അഭിനയിച്ചത്. ഹേ സിനാമികയിലെ ഇരുവരുടെയും കെമിസ്ട്രി ശ്രദ്ധ നേടിയിരുന്നു. കാജല്‍ അഗര്‍വാളും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

കാട്രു വെളിയിടെയ് എന്ന ചിത്രത്തിലാണ് കാര്‍ത്തിക്കൊപ്പം അദിതി അഭിനയിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു.

Content Highlight: Aditi rao said that she is more close to Dulquer Salmaan than karthi