സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ പണം ഉപയോഗപ്പെടുത്തി എന്നുമാണ് ആരോപണം.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഒന്നിലധികം തവണയാണ് അദാനി നിഷേധിച്ചത്. തനിക്കെതിരെ യു.എസില്‍ കേസില്ലെന്നായിരുന്നു അദാനിയുടെ പ്രതികരണം.
അതേസമയം അദാനിക്കെതിരായ സമന്‍സ് ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ സമന്‍സ് ഇതുവരെ അദാനിക്ക് കൈമാറിയിട്ടില്ലെന്നും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ജൂണില്‍ വ്യക്തമാക്കിയിരുന്നു.
പ്രസ്തുത സമന്‍സ് അദാനിയുടെ വിലാസത്തില്‍ അയക്കാന്‍ അഹമ്മദാബാദ് ജില്ലാ സെഷന്‍ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫെബ്രുവരി 25ന് യു.എസ് സമന്‍സ് കോടതിക്ക് കൈമാറിയതായി നിയമ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Content Highlight: Adani agrees to receive legal notice in $250 million bribery case