മെയ് 8ന് തിയേറ്ററുകളിലെത്തി ശ്രദ്ധ നേടിയ ചിത്രമായിരുന്നു മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം പ്രധാനവേഷത്തിലെത്തിയ ദൃഢം. വേലയ്ക്ക് ശേഷം ഷെയ്ന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രം ക്രൈം ത്രില്ലര്‍ ഴോണറിലായിരുന്നു സംവിധായകന്‍ ഒരുക്കിയിരുന്നത്. കുഴിനിലം എന്ന പൊലീസ് സ്റ്റേഷനില്‍ ട്രെയിനിങിന് ശേഷം പുതുതായി ചാര്‍ജെടുക്കാന്‍ വരുന്ന ഇന്‍സ്‌പെക്ടറായിട്ടാണ് ചിത്രത്തില്‍ താരം വേഷമിട്ടത്.
ഷെയ്‌നിന് പുറമെ ഷോബി തിലകന്‍, സാനിയ ഫാത്തിമ, ദിനേഷ് പ്രഭാകര്‍, കൃഷ്ണ പ്രഭ, ശ്രീധന്യ, അഭിരാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി തുടങ്ങിയവരും ദൃഢത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ക്ലൈമാക്‌സില്‍ ഒരുക്കിയ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ക്ലൈമാക്‌സില്‍ സംവിധായകന്‍ ഒളിപ്പിച്ചുവെച്ച ഈ ട്വിസ്റ്റില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സാനിയ ഫാത്തിമ കൈകാര്യം ചെയ്ത കോണ്‍സ്റ്റബിള്‍ വിദ്യയുടേത്. കരാട്ടെക്കാരിയായ പൊലീസുകാരിയായി സാനിയ വേഷമിട്ടപ്പോള്‍ മികച്ച സംഘട്ടന രംഗങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്.
‘നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ചിത്രത്തില്‍ ഷെയ്ന്‍ എന്റെ കഴുത്തിന് പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു. എന്റെ കണ്ണ് പുറത്തേക്ക് തള്ളുന്ന പോലെ ശരിക്കും നല്ലതുപോലെ അമര്‍ത്തി പിടിച്ചിട്ടുണ്ട്. അതിനെ തുടര്‍ന്ന് കഴുത്ത് വേദനയായി ഞാന്‍ ഹോസ്പിറ്റലിലായിരുന്നു. ഫൈറ്റ് സീക്വന്‍സിന് വേണ്ടി കാത്തിരുന്ന് അവസാനം ഹോസ്പിറ്റില്‍ പോയി കിടക്കേണ്ട അവസ്ഥ വന്നു.
അതില്‍ കോമഡി എന്താണെന്ന് വെച്ചാല്‍ രംഗം ചെയ്യുന്ന സമയത്ത് ഫൈറ്റ് മാസ്റ്റര്‍ വന്നിട്ട് സാനിയ റിയാക്ഷന്‍ ഒന്നും പ്രോപ്പറായിട്ട് വരുന്നില്ലെന്ന് പറഞ്ഞിരുന്നു. അത് കേട്ട് ഷെയ്ന്‍ ഒറ്റ ഒരു അമര്‍ത്ത് തന്നപ്പോഴായിരുന്നു പ്രോപ്പറായിട്ടുള്ള റിയാക്ഷന്‍ വന്നത്,’ സാനിയ പറഞ്ഞു.
Content Highlight: Actress Saniya Fathima talks about the fight sequence in Dridam movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.